തൊഴിലില്ലായ്മ 42 ശതമാനം എതത്തിയിരിക്കുന്നു…
അസീം പ്രേജി യൂണിവേഴ്സിറ്റി നടത്തിയ പഠനം അനുസരിച്ച് ബിരുദ ധാരികളായ 25 വയസ്സിൽ താഴെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനം എത്തിയിരിക്കുന്നു.
ജിഡിപിയിൽ വർദ്ധനവ് എന്നും മൂന്നാം സാമ്പത്തിക ശക്തിയെന്നും ഒക്കെ വാചകമടി നടത്തുമ്പോഴും അതൊന്നും തൊഴിൽ നൽകുന്നതിൽ പ്രതിഫലിക്കുന്നില്ല എന്നർത്ഥം.
മറ്റൊരു നിരീക്ഷണം ആളുകൾ കൂടുതലായി കാർഷിക വൃത്തി കയ്യൊഴിയുന്നതാണ്. അതേസമയം, വളരെ കുറഞ്ഞ കൂലിയ്ക്കാണ് ഇതേയാളുകൾ ഒടുവിൽ ജോലി ചെയ്യാൻ പോകുന്നത്. വിശേഷിച്ചും നിർമ്മാണ മേഖലയിൽ…
ഗ്രാമ പ്രദേശങ്ങളിലുള്ള തൊഴിലുകളിൽ സ്ത്രീകളുടെ പങ്കാളിത്തം 2000ൽ 40 ശതമാനമായിരുന്നത് ഇപ്പോൾ 28 ശതമാനമായി കുറഞ്ഞിരിക്കുന്നു…
രാമ നവമിയും ശോഭാ യാത്രയും ഹനുമാൻ ചാലിസയും ഗോ സംരക്ഷണവുമൊക്കെയായി യുവാക്കളെ വഴി തിരിച്ചു വിട്ടു കൊണ്ട് രാജ്യത്തെ കുട്ടിച്ചോറാക്കുന്ന അവസ്ഥ കൂടുതൽ ശക്തമാവാനാണ്, വിശേഷിച്ച് ഹിന്ദു രാഷ്ട്രത്തോടു കൂടി, പോകുന്നത്…
സി എൻ ജയരാജൻ