പ്രകടനങ്ങൾ നടത്താനും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മുൻകൂർ അനുമതി - പ്രതിഷേധം

by Jayarajan C N

പ്രകടനങ്ങൾ നടത്താനും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മുൻകൂർ അനുമതിയും, ഫീസും ഈടാക്കാനുള്ള പിണറായി സർക്കാറിൻ്റെ തീരുമാനം ജനാധിപത്യവിരുദ്ധവും, ഭരണഘടന പൗരന് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഈ കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം.എൽ )റെഡ്സ്റ്റാർ പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രകനം നടത്തി.

 


സ്വാതന്ത്യ സമര രക്തസാക്ഷി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനം എൽ ഐ സി കോർണറിൽ സമാപിച്ചു.
ആധുനികവും പരിഷ്കൃതവുമായ ഒരു സമൂഹത്തിനും അംഗീകരിക്കാൻ കഴിയുന്നതല്ല ഇത്തരം നടപടികൾ.
ജനവിരുദ്ധ കോർപ്പറേറ്റ് നയങ്ങൾക്കെതിരായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ തടയുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളത്.
കേന്ദ്ര സർക്കാറിൻ്റെ പാതയിലാണ് കേരളത്തിലെ LDF സർക്കാരും സഞ്ചരിക്കുന്നതെന്നും തെളിയിക്കുന്നതാണീ നിയമങ്ങൾ.
എ എം അഖിൽ കുമാർ,
വി.എ ബാലകൃഷ്ണൻ,
വേണുഗോപാലൻ കുനിയിൽ,
ശ്രീജിത്ത് ഒഞ്ചിയം,
ഇ.സി വിജയൻ എന്നിവർ നേതൃത്വം നൽകി.

You may also like

Leave a Comment