ഗുജറാത്തിലെ പത്താൻ ജില്ലയിലെ കാനോസൻ ഗ്രാമത്തിലുള്ളവർ ഇനി മുതൽ റേഷൻ മേടിക്കുന്നത് അയൽ ഗ്രാമമായ എഡലായിൽ നിന്നായിരിക്കും..
പത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശമാണ് ഈ നാട്ടുകാർ അയൽ ഗ്രാമത്തിൽ പോയി റേഷൻ മേടിച്ചാൽ മതി എന്നത്.. അവിടെയുള്ള 436 റേഷൻ കാർഡുകളും അദ്ദേഹം അയൽഗ്രാമത്തിലെ റേഷൻ കടയിലേക്ക് മാറ്റിക്കൊടുത്തു.
എന്താ കാരണമെന്നല്ലേ?
കാനോസൻ ഗ്രാമത്തിലെ ബഹുഭൂരിപക്ഷവും താക്കൂർ വിഭാഗത്തിൽ പെട്ടവരാണ്…
പക്ഷേ, അവിടത്തെ റേഷൻ കട നടത്തുന്ന കാന്തി പർമാർ ഒരു ദളിതനാണ്…
താക്കൂർമാർ ചോദിക്കുമ്പോഴെല്ലാം നിയമം തെറ്റിച്ച് പർമാർ റേഷൻ കൊടുക്കാൻ തയ്യാറാവാതിരിക്കുകയും ഭീഷണിപ്പെടുത്തിയപ്പോൾ അവർക്കെതിരെ കേസ് കൊടുക്കും എന്ന് പർമാർ പറയുകയും ചെയ്തു എന്നതാണ് സംഭവം…
അതിന്റെ പേരിൽ താക്കൂർമാർ കൂട്ടായി പർമാറുടെ റേഷൻ കട ബഹിഷ്കരിച്ചു. കഴിഞ്ഞ ഒന്നരക്കൊല്ലമായി ഇതാണ് സ്ഥിതി.
ഇതിന് അവിടത്തെ ഭരണസംവിധാനങ്ങൾ കണ്ട പരിഹാരമാണ്, താക്കൂർമാരുടെ റേഷൻ കാർഡുകൾ അയൽഗ്രാമത്തിലേക്ക് മാറ്റിക്കൊടുത്തത്.
എത്ര ലജ്ജാകരമായ രീതിയിലാണ് ഒരു വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് എന്നു നോക്കൂ…
സനാതന ധർമ്മികളുടെ നാട്..
സി എൻ ജയരാജൻ