Home » ഗോവയിലെ ദാബോലിം എന്ന സ്ഥലത്തെ കേശവ സ്മൃതി സ്കൂളിലെ സസ്പെൻഷൻ

ഗോവയിലെ ദാബോലിം എന്ന സ്ഥലത്തെ കേശവ സ്മൃതി സ്കൂളിലെ സസ്പെൻഷൻ

by Jayarajan C N

ഗോവയിലെ ദാബോലിം എന്ന സ്ഥലത്തെ കേശവ സ്മൃതി സ്കൂളിലെ പ്രിൻസിപ്പാൽ ശങ്കർ ഗാവോങ്കറിനെ സസ്പെന്റ് ചെയ്തു..

കുട്ടികളെ ഹിജാബ് നിർബന്ധപൂർവ്വം അണിയിച്ചത്രെ…

എന്നാൽ കുട്ടികൾ പറയുന്നത് തങ്ങളെ ആരും നിർബന്ധിച്ചില്ല എന്നും ഒരു വർക്ക് ഷോപ്പിന്റെ ഭാഗമായി തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം അണിഞ്ഞതാണെന്നുമാണ്…

പറയുക മാത്രമല്ല, കുട്ടിക( ചെയ്തത്…

ഇന്നലെ അവർ സ്കൂളിൽ നിന്നും പ്ലാക്കാർഡുകളുമേന്തി പ്രകടനമായി റോഡിലേക്ക് ഇറങ്ങി…

ഒരു പത്രക്കാരെയും മുൻകൂട്ടി അറിയിച്ചില്ല… പക്ഷേ, കുട്ടികൾ തന്നെ വീഡിയോ എടുത്തു സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇട്ടു. അതു വൈറലായി…

പത്രങ്ങൾ അപ്പോഴേയ്ക്കും പാഞ്ഞെത്തി.. ഇപ്പോൾ അത് വാർത്തയായി…

ഹിജാബ് കുട്ടികൾ തന്നെ സ്വയം അണിഞ്ഞതാണ്. പക്ഷേ, എവിടെയുമെന്ന പോലെ കുറേ വിഷ ഹിന്ദു പരിഷത്തുകൾ അവിടെയും ഉണ്ട്. അവർ കൊണ്ടു പോയി പരാതി കൊടുത്തതാണ് പ്രിൻസിപ്പാൽ നിർബന്ധമായി ചെയ്യിച്ചതാണ് എന്ന്…

കുട്ടികളുടെ അടുത്ത് അവരുടെ അഭ്യാസം വിലപ്പോയിട്ടില്ല….

സി എൻ ജയരാജൻ

You may also like

Leave a Comment