Home » തീവില തടയുക, ജീവിക്കാനനുവദിക്കുക…

തീവില തടയുക, ജീവിക്കാനനുവദിക്കുക…

by Jayarajan C N

തീവില തടയുക, ജീവിക്കാനനുവദിക്കുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച തടയുക, കോർപ്പറേറ്റ് കൊള്ളയും അഴിമതിയും തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ BSNL ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.CPIML റെഡ്സ്റ്റാർ കേന്ദ്രക്കമ്മിറ്റി അംഗം സഖാവ് പി എൻ പ്രോവിന്റ് ഉദ്ഘാടനം ചെയ്തു.സഖാക്കൾ രാജേഷ് അപ്പാട്ട്, കെ ശിവരാമൻ, കെ വി പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എൻ ഡി വേണു സ്വാഗതവും എ കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. സഖാക്കൾ പി സി അജയൻ, എൻ എം പുഷ്പാംഗദൻ,കെ എസ് നിഹിൻ,പി ബി ജ്യോതിബസു, എം എസ് വാസന്തി,സജിമോൻ മാഞ്ഞാമറ്റം, എം കെ സൽമാൻ, കെ എ വിജയൻ, വി വി പ്രസാദ്,തുടങ്ങിയവർ നേതൃത്വം കൊടുത്തു.

You may also like

Leave a Comment