Home » ചില കണക്കുകൾ …

ചില കണക്കുകൾ …

by Jayarajan C N

ചില കണക്കുകൾ …

മോദിയുടെ 9 കൊല്ലക്കാലത്തെ (2014-2022) ഭരണവേളയിൽ ബാങ്കുകൾക്ക് ഉണ്ടായിട്ടുള്ള നഷ്ടം — 125.05 ലക്ഷം കോടി രൂപ

2004-2014 കാലഘട്ടത്തിളെ യുപിഎ സർക്കാരിന്റെ ഭരണവേളയിൽ ബാങ്കുകൾക്ക് ഉണ്ടായ കടം — 2.2 ലക്ഷം കോടി രൂപ…

ആദ്യത്തേത് ഒമ്പത് വർഷത്തെ മോദിയുടെ അച്ഛേ ദിൻ.. രണ്ടാമത്തേത് മൻമോഹണോമിക്സിന്റെ പത്തു കൊല്ലം…

മോദിയുടെ കാലത്ത് ചങ്ങാത്ത മുതലാളിമാർ ബാങ്കുകളിൽ നിന്ന് സാധാരണക്കാരൻ നിക്ഷേപിച്ചിരുന്ന പണം ഞെട്ടിപ്പിക്കുന്ന രീതിയിൽ കൊള്ള ചെയ്ത് കൊണ്ടു പോവുകയായിരുന്നുവെന്ന് സാരം…

മൊത്തം കടത്തിൽ ബാങ്ക് കുറേ കടം bad loan ആയി കണക്കാക്കാറുണ്ട്. മോശം കടവും മൊത്തം കടവും തമ്മിലുള്ള അനുപാതത്തെയാണ് എൻപിഎ അനുപാതം എന്നു വിളിക്കുന്നത്…

സോദ്ദേശ്യപരമായി ഉണ്ടാക്കിയ അനുപാതക്കണക്കാണ് ഇതെങ്കിലും ചങ്ങാത്ത മുതലാളിത്തത്തിന്റെ കേന്ദ്രമായ ഇന്ത്യയിൽ ഇത് കൂടുതലും കോർപ്പറേറ്റുകൾ, അദാനിയും മറ്റും അടിച്ചുമാറ്റുന്ന പണമാണ് മോശം കടമായി മാറുന്നത്.

ഈ അനുപാതം അമേരിക്കയിൽ 1.2 ശതമാനമാണ്, ചൈനയിൽ 1.8 ശതമാനമാണ്, യുകെയിൽ ഇത് 1.2 ശതമാനമാണ്,, ഫ്രാൻസിൽ ഇത് 2.7 ശതമാനമാണ്…

എന്നാൽ ഇന്ത്യയിൽ ഇത് 7 ശതമാനം മുതൽ 8 ശതമാനം ഒക്കെയാണ് ഈ ഒമ്പത് കൊല്ലത്തെ ശരാശരി ആയിട്ട് വരുന്നത്. 2022ൽ ആറു കൊല്ലത്തിൽ ഏറ്റവും കുറഞ്ഞ 5.9 ശതമാനം വന്നതായി റിപ്പോർട്ടുണ്ട്. 2018ൽ ഇത് 14.6 ശതമാനം എത്തിയിരുന്നു….

അതായത്, ഇന്ത്യയിലെ ബാങ്കുകൾ, വിശേഷിച്ച് പൊതുമേഖലാ ബാങ്കുകൾ , അവയിൽ സാധാരണക്കാരൻ നിക്ഷേപിച്ചിരിക്കുന്ന പണം തൂത്തുവാരി കോർപ്പറേറ്റുകൾ, ചങ്ങാതി മുതലാളിമാർ കൊണ്ടു പോകുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്….

മൂന്നാം വട്ടം എനിയ്ക്ക് തന്നാൽ താൻ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റും എന്ന മോദിയുടെ ഗീർവ്വാണത്തിനോടൊപ്പം ഈ കണക്കുകൾ കൂടി കൂട്ടി വായിച്ചു നോക്കേണ്ടതുണ്ട്.

സി എൻ ജയരാജൻ

You may also like

Leave a Comment