മുസ്ലീങ്ങൾക്ക് സംവരണം നിർത്തണമെന്ന് അമിത് ഷാ മഹാരാഷ്ട്രയിൽ പറഞ്ഞിരിക്കുന്നു…
ഭരണഘടന അനുസരിച്ച് മതത്തിന് സംവരണം ബാധകമല്ലെന്ന് ജാതീയ സംവരണം അട്ടിമറിയ്ക്കാൻ സാമ്പത്തിക സംവരണം നടപ്പാക്കിയ സംഘപരിവാർ നേതാവ് അമിത് ഷാ മഹാരാഷ്ട്രയിൽ ഒരു റാലിയ്ക്കിടെ പറഞ്ഞിരിക്കുകയാണ്…
അമിത് ഷാ മഹാരാഷ്ട്രയിൽ നിന്ന് ഇത് പറയുന്ന നേരത്ത് മഹാരാഷ്ട്രയിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് നാം അറിഞ്ഞിരിക്കണം…
2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഇക്കാര്യത്തെ കുറിച്ച് പഠിക്കാൻ ഒന്നും ഉണ്ടായിട്ടില്ല എന്നതിൽ അസ്വാഭാവികത തോന്നേണ്ട കാര്യമില്ലല്ലോ. മോദിയുടെ ഭരണത്തിൻ കീഴിൽ മുസ്ലീങ്ങളുടെ അവസ്ഥ കൂടുതൽ മോശമാവാനാണ് സാദ്ധ്യത എന്നു കരുതുന്നതിലും തെറ്റില്ല…
2013ൽ മഹാരാഷ്ട്രസ്ർക്കാർ തന്നെ മുസ്സീങ്ങളുടെ അവസ്ഥ പരിശോധിക്കുകയുണ്ടായി.
അതു പ്രകാരം 60 ശതമാനത്തോളം നഗരത്തിൽ കഴിയുന്ന മുസ്ലീങ്ങളും 80 ശതമാനം പട്ടണത്തിൽ കഴിയുന്ന മുസ്ലീങ്ങളും ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണ്..
നഗരത്തിൽ കഴിയുന്ന മുസ്ലീങ്ങളിൽ 45 ശതമാനം പേർക്ക് പ്രതിശീർഷ വരുമാനം പ്രതിമാസം 500 രൂപയിൽ താഴെയാണ്….
വിശ്വസിക്കാൻ ബുദ്ധിമുട്ട് കാണുന്ന ഈ കണക്ക് സർക്കാർ എടുത്തതാണ്. ഞെട്ടിപ്പിക്കുന്ന ഇത്തരം വസ്തുതകളാണ് സർക്കാർ നിയോഗിച്ച മെഹ് മൂദൂർ റഹ്മാൻ കമ്മിറ്റി അന്നു കണ്ടെത്തിയത്…
മറ്റൊരു അമ്പരപ്പിക്കുന്ന കണക്കാണ്, മഹാരാഷ്ട്രക്കാരായ മുസ്ലീങ്ങളിൽ പത്തു ശതമാനത്തിന് മാത്രമാണ് സ്വന്തമായി ഭൂമിയുള്ളത് എന്നത്…
ഈ സമയത്ത് അഖിലേന്ത്യാ തലത്തിലും മഹാരാഷ്ട്രയിലും ഉള്ള മുസ്ലീങ്ങളുടെയും പട്ടിക ജാതി പട്ടിക വർഗ്ഗക്കാരുടെയും ദാരിദ്ര്യ നിരക്ക് ഒന്നു പരിശോധഇക്കുന്നത് നല്ലതാണ്…
അഖിലേന്ത്യാ തലത്തിൽ പട്ടിക ജാതി-പട്ടിക വർഗ്ഗക്കാരുടെ ദാരിദ്ര്യ നിരക്ക് 36.4 ശതമാനമാണെങ്കിൽ മുസ്ലീങ്ങളുടേത് 38.4 ശതമാനമാണ്….
രാജ്യത്ത് മുസ്ലീങ്ങളാണ് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നത് എന്ന കണക്ക് അന്ന് മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച കമ്മിറ്റി നൽകിയ കണക്കാണ് മുകളിൽ പറഞ്ഞിട്ടുള്ളത്…അതായത്, ഇന്ത്യയിൽ പരമ ദരിദ്രമായ അവസ്ഥ മുസ്ലീങ്ങൾക്കാണ്…
എന്നാൽ ഈ കണക്ക് ആ കമ്മിറ്റി പ്രത്യേകം പറഞ്ഞതിന് മറ്റൊരു കാരണമുണ്ട്. മഹാരാഷ്ട്രയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ദാരിദ്ര്യ നിരക്ക് ഇന്ത്യൻ ശരാശരിയേക്കാൾ മെച്ചമാണ്. മഹാരാഷ്ട്രയിൽ അത് 33 ശതമാനം ആണ്…
എന്നാൽ മഹാരാഷ്ട്രയിലെ മുസ്ലീങ്ങളുടെ ദാരിദ്ര്യ നിരക്ക് 40 ശതമാനമായി അഖിലേന്ത്യാ നിരക്കിനെ കവച്ചു വെച്ച് ഏറെ മോശമായ അവസ്ഥയിലാണ്….
മഹാരാഷ്ട്രിലെ മുസ്ലീങ്ങൾ ഒന്നച്ച് ഒരിടത്ത് കേന്ദ്രീകരിച്ചാണ് താമസിക്കുന്നത്. കാരണം, അവർക്ക് നേരെ ശിവസേനയും സംഘപരിവാറും അടക്കമുള്ള ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളും മറ്റും ഭയന്നിട്ടാണ് അത്. 58 ശതമാനം മുസ്ലീങ്ങൾ ചേരികളിലാണ് കഴിയുന്നത്.
സർക്കാർ സർവ്വീസിലെ 4.4 ശതമാനം മാത്രമാണ് മുസ്ലീങ്ങളുള്ളത്…. 2012 വരെ ഐഎഎസ് കേഡറിൽ മഹാരാഷ്ട്രയിൽ നിന്ന് ഒരു മുസ്ലീം പോലും ഉണ്ടായിട്ടില്ല…
ഈ മഹാരാഷ്ട്രയിൽ നിന്നു കൊണ്ടാണ് അമിത് ഷാ മുസ്ലീങ്ങളുടെ സംവരണം എടുത്തു കളയും എന്ന് വെട്ടിത്തുറന്നു പറയുന്നത്…
ഭരണഘടനയിൽ “ഭാരതത്തിന്റെ സ്വന്തം നിയമസംഹിതയായ മനുസ്മൃതിയിൽ” നിന്ന് ഒന്നും എടുത്തിട്ടില്ല എന്നതിന്റെ പേരിൽ ഗോൾവാൾക്കർ ഭരണഘടനയെ ശക്തമായി വിമർശിക്കുകയായിരുന്നു ചെയ്തത്….
ഗോൾവാൾക്കറുടെ ശിഷ്യനായ അമിത് ഷായ്ക്ക് ഭരണഘടനയെ ആസ്പദമാക്കി എന്തെങ്കിലും പറയുന്നതിന്റെ കാപട്യം പ്രത്യേകം പറയേണ്ടതില്ലല്ലോ…
മുസ്ലീങ്ങളുടെ സംവരണം 2024ൽ ഹിന്ദുരാഷ്ട്ര വാദക്കാർ അധികാരത്തിലേറിയാൽ കാണുമോ എന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു….
സച്ചാർ കമ്മിറ്റി മുന്നോട്ടു വെച്ച രാജ്യത്തെ മുസ്ലീങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്….
അമിത് ഷാ ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയിട്ട് അതിനെ ഖണ്ഡിച്ചു കൊണ്ട് കേവലം സംഘപരിവാറുകാരന്റെ വർഗ്ഗീയ ഭാഷ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജനാധിപത്യ ശക്തികൾ രംഗത്തു വരണം.
സി എൻ ജയരാജൻ