ബ്രിജ് ഭൂഷൺ സവർക്കറുടെ പാത പിന്തുടരുകയാണ്….
അയോദ്ധ്യയിലെ സന്യാസിമാർ ബ്രിജ് ഭൂഷണ് പിന്തുണ നൽകിയിരിക്കുന്നു…
ബ്രിജ് ഭൂഷൺ ആരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലാത്രെ…. മഹന്ത് ഗൌരീ ശങ്കർ ദാസ് “ജ്ഞാന ദൃഷ്ടി”യിലൂടെ കണ്ടെത്തിയിരിക്കുന്നു….
ഉത്തർ പ്രദേശിലെ നിരവധി ബിജെപി നേതാക്കന്മാർ ബ്രിജ് ഭൂഷണ് പിന്തുണയുമായി എത്തിയിരിക്കയാണ്…. വിശേഷിച്ച് യുപിയിലെ ദേവീപടൻ മേഖലയിൽ…
ജൂൺ അഞ്ചിന് അയോദ്ധ്യയിൽ നടത്താൻ പോകുന്ന ജൻ ചേതനാ മഹാ റാലി ബ്രിജ് ഭൂഷണ് പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ്…
അയാൾ ആദിത്യനാഥന്റെ പിന്തുണയോടെ സകല ജനാധിപത്യ , ജനവികാര നീക്കങ്ങളെയും അടിച്ചമർത്താനുള്ള പുറപ്പാടിലാണ്…
ഒന്നോർക്കുക, നമ്മൾ ഇതിലും വലുത് കാണാനിരിക്കുകയാണ്….
കാരണം, സംഘമിത്രങ്ങൾ കൃത്യമായും അവരുടെ ഗുരുക്കന്മാരുടെ പാതയിലാണ്…
Six Glorious Epochs of Indian History എന്ന പുസ്തകത്തിൽ സവർക്കർ പറഞ്ഞിട്ടുള്ളത് ബലാൽസംഗം ഒരു രാഷ്ട്രീയ ആയുധമാണെന്നാണ്….
സുന്ദരികളായ മുസ്ലീം പെൺകുട്ടികളെ തട്ടിയെടുത്ത് മതം മാറ്റി മറാത്തയിലെ സൈനികർക്ക് (സവർക്കർ ആ നാട്ടുകാരനായതിനാൽ സ്വന്തക്കാരോട് അൽപ്പം സ്നേഹം കൂടുമെന്ന് കൂട്ടിക്കോളൂ) കാഴ്ച വെയ്ക്കണമെന്ന് പറഞ്ഞയാളാണ് സവർക്കർ…
ബ്രിജ്ഭൂഷൺ തീർച്ചയായും ഗുരുപാദം പിന്തുടരുകയാണ്…
ഇന്ത്യയിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത് ഈ സംസ്കാരം ഇവിടെ പുലരേണ്ടതുണ്ടോ അതോ ചവുട്ടിപ്പുറത്താക്കണമോ എന്നത്…..
സി എൻ ജയരാജൻ
#ബ്രിജ്ഭൂഷൺ #സവർക്കർ