ഇന്ത്യയിലെ ഏറ്റവും വലിയ റിട്ടയർമെന്റ് ഫണ്ടാണ് ഇപിഎഫ്ഓ. രാജ്യത്തെ സർക്കാർ ജീവനക്കാരുടെ അദ്ധ്വാനത്തിന് നൽകപ്പെടുന്ന പ്രതിഫലമാണ് അതിലുള്ളത്.
ഈ ഫണ്ടിന്റെ പതിനഞ്ചു ശതമാനം എൻഎസ്ഇ നിഫ്റ്റി 50- ലും ബിഎസ്ഇ സെൻസെക്സിലും നിക്ഷേപിക്കുന്നുണ്ട്.
2015 സെപ്റ്റംബർ മാസം മുതൽ അദാനി പോർട്ട്സ് ആന്റ് സെസ് എന്ന അദാനി സ്ഥാപനം നിഫ്റ്റി 50-ന്റെ ഭാഗമാണ്.
എന്നു വെച്ചാൽ ഇപിഎഫ്ഓ ജീവനക്കാരുടെ പണത്തിൽ നിന്ന് അഞ്ചു ശതമാനം എക്സ്ചേഞ്ച് ട്രേഡ് ഫണ്ടിൽ ഇക്വിറ്റി നിക്ഷേപം തുടങ്ങയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും അദാനി പ്രത്യക്ഷപ്പെട്ടു എന്നർത്ഥം…
27.73 കോടി വരുന്ന ഔപചാരിക മേഖലയിലെ ജീവനക്കാരിൽ നിന്ന് പണം ഇപിഎഫ്ഓ സംഭരിച്ചിട്ടുണ്ട്.
ഇതിൽ എത്ര രൂപ അദാനി ഗ്രൂപ്പിലേയ്ക്ക് പോയിട്ടുണ്ട് എന്ന ചോദ്യത്തിന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആയ നീലം ശാമി റാവു മറുപടി പറയുന്നില്ല!
അദാനിഗ്രൂപ്പ് ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കനത്ത നഷ്ടത്തിലേയ്ക്ക് കുതിയ്ക്കുമ്പോൾ മറ്റ് കോർപ്പറേറ്റുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരും അദാനിയോട് അകലുകയോ ജാഗ്രതയോടെ നിലപാടുകൾ എടുക്കുകയോ ചെയ്തു കൊണ്ട് തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്..
എന്നാൽ “ആപൽബാന്ധവ”ന്റെ പിന്തുണയോടെ അദാനി പൊതുമേഖലയിലെ ജീവനക്കാരുടെയും ജനങ്ങളുടെയും പണമെടുത്ത് പെരുമാറുന്നുണ്ട് എന്നാണ് ഇപ്പോൾ അനുമാനിക്കേണ്ടത്..
കോർപ്പറേറ്റ് സേവയ്ക്ക് വേണ്ടി ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ഫാസിസ്റ്റ് ഭരണകൂട നടപടികളെ തൊഴിലാളിവർഗ്ഗം ഗൌരവത്തോടെ കാണുകയും പ്രതികരിക്കുകയും വേണം…
സി എൻ ജയരാജൻ