Home » “100% ഡിസ്പോസിബിൾ “

“100% ഡിസ്പോസിബിൾ “

by Jayarajan C N
“100% ഡിസ്പോസിബിൾ ” ആയി കാണേണ്ടവരാണോ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ ?!
16 വർഷത്തിലേറെക്കാലം ജോലി ചെയ്തു കൊണ്ടിരുന്ന എഞ്ചിനീയറെ അടക്കം 12000 പേരെ ഒരു കാര്യവും കാണിയ്ക്കാതെ പുലർച്ചെ 3 മണിക്കും മറ്റും പിരിച്ചുവിടുന്ന ‘മഹത്തായ കോർപ്പറേറ്റ് സംസ്കാരം’ ഗൂഗിൾ കാഴ്ച വെച്ചിരിക്കുന്നു…
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടു . സിഇഓ സുന്ദർ പിച്ചൈയുടെ മെമ്മോയിലൂടെയാണ് ജോലി വെട്ടിക്കുറച്ച വിവരം ജീവനക്കാരെ അറിയിച്ചത്.
16.5 വർഷത്തിലേറെയായി ഗൂഗിളിൽ ജോലി ചെയ്ത ജസ്റ്റിൻ മൂർ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മാനേജരുടെയും അക്കൗണ്ട് പുലർച്ചെ 3 മണിക്ക് നിർജ്ജീവമാക്കിയതിനെ തുടർന്ന് പിരിച്ചുവിട്ടു…
ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ജസ്റ്റിൻ മൂർ എഴുതി:
“ആയതിനാൽ ഗൂഗിളിൽ 16.5 വർഷത്തിലേറെയായതിന് ശേഷം, ഇന്ന് പുലർച്ചെ 3 മണിക്ക് ഒരു ഓട്ടോമേറ്റഡ് അക്കൗണ്ട് നിർജ്ജീവമാക്കൽ വഴി ‘ഭാഗ്യവാന്മാരായ’ 12,000 പേരിൽ ഒരാളായി എന്നെ വിട്ടയച്ചതായി കാണപ്പെട്ടിരിക്കുന്നു. എനിക്ക് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂടാതെ “നിങ്ങളെ വിട്ടയച്ചു” എന്നറിയിച്ച വെബ്‌സൈറ്റിൽ ( പിരിച്ചു വിട്ടതിനാൽ എനിക്ക് ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയില്ല) എനിക്ക് ലഭിക്കണമെന്ന് പറഞ്ഞ മറ്റ് ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ല.”
ഇനിപ്പറയുന്ന വരികൾ കോർപ്പറേറ്റ് ഭക്തന്മാർക്ക് വേണ്ടിയുള്ളതാണ്…അദ്ദേഹം തുടരുന്നു:
“ജോലിയല്ല നിങ്ങളുടെ ജീവിതത്തെ നയിക്കുന്നത് എന്ന് ഇത് ബോദ്ധ്യപ്പെടുത്തിത്തരുന്നു. വിശേഷിച്ച് തൊഴിലുടമകൾ — പ്രത്യേകിച്ച് ഗൂഗിൾ പോലുള്ള വലിയ, മനുഷ്യപ്പറ്റില്ലാത്ത സ്ഥാപനങ്ങൾ — നിങ്ങളെ 100% ഡിസ്പോസിബിൾ ആയി കാണുന്നു. ജോലിയെയല്ല, ജീവിതത്തെ നയിക്കുക..”
അദ്ദേഹം തുടർന്ന് തന്റെ അച്ഛൻ പറഞ്ഞു കേട്ട കാവ്യമൊഴി പറഞ്ഞവസാനിപ്പിക്കുന്നു…
“കുറച്ചു നേരം ഞാൻ ചോരയൊലിപ്പിച്ചു കിടക്കും
പിന്നെ ഞാൻ ഉയിർത്തെഴുന്നേൽക്കും, പോരാട്ടം തുടരും”
(എഫ് ബിയിൽ നിന്ന്)

You may also like

Leave a Comment