ശബരീമല വിമാനത്താവളത്തിന്റെ techno economic feasibility report ന് ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല…
ഈ റിപ്പോർട്ട് ഉണ്ടാക്കിയത് കെ എസ് ഐ ഡി സി യും ഇതിന്റെ കൺസൾട്ടന്റ് ആയ അമേരിക്കൻ കമ്പനി ലൂയി ബർഗർ കൺസൾട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡുമായിരുന്നു…
കേന്ദ്ര സിവിൽ വ്യോമയാന ഡിപ്പാർട്ട്മെന്റ് (ഡിജിസിഎ ) ഈ റിപ്പോർട്ടിൽ ഇതു വരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.
നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ ചുറ്റളവിൽ രണ്ടു ഇന്റർനാഷണൽ വിമാനത്താവളങ്ങളുള്ള കാര്യം ഡിജി സി എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു കാര്യം പറഞ്ഞോട്ടെ.
ശബരി മലയ്ക്ക് , വിമാനത്താവളത്തിൽ നിന്ന് 48 കിലോമീറ്റർ ദൂരമുണ്ട് എങ്കിലും വിമാനത്താവളത്തിന്റെ പേര് ശബരിമല എയർപോർട്ട് എന്നാണ്.
മണ്ഡലകാലത്തും മാസത്തിൽ ഒന്നോ രണ്ടോ ദിവസവും മാത്രം ഭക്ത ജനങ്ങൾ വരുന്ന , അതും സാധാരണക്കാരായ ഭക്ത ജനങ്ങൾ വരുന്ന ശബരിമലയ്ക്ക് വേണ്ടി ഒരു എയർപോർട്ട് എന്നത് എത്ര യുക്തി സഹമാണ് എന്നു മനസ്സിലാവുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഫീൽഡ് എയർപോർട്ടസ് പോളിസി അനുസരിച്ച് നിലവിലുള്ള ഒരു എയർപോർട്ടിന്റെ 150 കിലോമീറ്റർ ചുറ്റളവിൽ ഒരു ഗ്രീൻഫീൽഡ് എയർ പോർട്ട് അനുവദിക്കാവുന്നതല്ല.
അപ്പോൾ ഡിജിസിഎ എങ്ങിനെ അനുമതി നൽകും?
ഇനിയൊരു കാര്യമുള്ളത് ചെറുവള്ളി എസ്റ്റേറ്റ് അതിന്റെ ഉടമസ്ഥരെന്നു സ്വയം അവകാശപ്പെടുന്ന ബിലീവേഴ്സ് ചർച്ച് ഈ ഭൂമി സർക്കാരിന് കൈമാറ്റം ചെയ്തിട്ടില്ല എന്നതാണ്.
2015 ൽ രാജമാണിക്കം ഈ എസ്റ്റേറ്റ് അടക്കം ഹാരിസണിന്റെ 38000 ഏക്കർ ഭൂമി അറ്റാച്ച് ചെയ്ത് ഓർഡർ ഇറക്കിയതാണ് …
ഇതിനെതിരെ കോടതിയിൽ പോയി സ്റ്റേ മേടിച്ച ബിലീവേഴ്സ് ചർച്ച് തങ്ങളുടെ ഉടമസ്ഥത അംഗീകരിക്കാതെ ഭൂമി തരില്ല എന്നും പറഞ്ഞു നിൽക്കുന്നു…
ഇതൊക്കെ ഇപ്പോൾ പറയാൻ കാരണമുണ്ട്..
കഴിഞ്ഞ ദിവസം ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള തരത്തിൽ 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന പുതുക്കിയ സർക്കാർ ഇറക്കിയിരിക്കുന്നു…
ഓർക്കുക,
ടെക്നോ – എക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് കേന്ദ്ര വ്യോമയാന ഡിപ്പാർട്ട്മെന്റ് സമ്മതിച്ചിട്ടില്ല…
ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബിലീവേഴ്സ് ചർച്ച് കൊടുക്കാൻ തയ്യാറായിട്ടുമില്ല…
പിന്നെന്തിനാണ് ഈ പുതുക്കിയ ഓർഡർ?
പിണറായി വിജയൻ മോദിയെ കണ്ട് റിപ്പോർട്ടിന്റെ അനുമതി നേടിയോ?
വിമാനത്താവളം കൊണ്ട് ഗുണമുള്ള കോട്ടയം – പത്തനംതിട്ട ജില്ലയിലെ അച്ചായന്മാരും മറ്റു കാശുകാരും വീട്ടു മുറ്റത്ത് വിമാനമിറങ്ങാനുള്ള ഈ സൗകര്യത്തിന് വേണ്ടി നടത്തുന്ന നീക്കങ്ങൾ വിജയിച്ചുവോ?
കാര്യങ്ങൾ വഴിയേ വ്യക്തമാകുമെന്ന് കരുതുന്നു..
(FB post)