Home » നിശ്ശബ്ദമായി അവ‍ര്‍ ഒഴിഞ്ഞു പോകുകയാണ്…

നിശ്ശബ്ദമായി അവ‍ര്‍ ഒഴിഞ്ഞു പോകുകയാണ്…

by Jayarajan C N

നിശ്ശബ്ദമായി അവ‍ര്‍ ഒഴിഞ്ഞു പോകുകയാണ്…

തണുത്തു വിറങ്ങലിച്ചു നിന്ന ക്രിസ്തുമസ്സ് രാത്രികളില്‍ അസമിലെ ബഘ്ബാര്‍ നിയോജകമണ്ഡലത്തി‍ല്‍ നിന്ന് 45 ബംഗാളി മുസ്ലീം കുടുംബങ്ങളെയാണ് ഇറക്കി വിട്ടത്….

നിയമവിരുദ്ധമായി കയ്യടക്കി വെച്ചിരിക്കയാണെന്ന് അധികാരികള്‍ അവകാശപ്പെട്ട 400 ഭീഗാ ഭൂമി (ഒരു ഭീഗാ എന്നാ‍ല്‍ ഏതാണ്ട് ഒരു ഏക്ക‍ര്‍) ഇപ്രകാരം തെളിപ്പിച്ചെടുത്തു….ഇനി വേണം അവരുടെ വികസന പ്രവ‍‍ര്‍ത്തനങ്ങള്‍ നടത്താന്‍!

പുറത്താക്കപ്പെട്ടവ‍ര്‍ ബംഗ്ലാദേശികളാണ് എന്നാരും അവകാശപ്പെട്ടിട്ടില്ല…ബംഗാളി മുസ്ലീങ്ങള്‍…

മുസ്ലീങ്ങളാണ് എന്നതാണ് മുഖ്യമായ കാരണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ….

ഇത് ആദ്യത്തേതല്ല…

‍‍ഡിസംബര്‍ 19ന് , ഏതാണ്ട് 302 ബംഗാളി മുസ്ലീം കുടുംബങ്ങളെയായിരുന്നു ഇറക്കി വിട്ടത്…

മാദ്ധ്യമ റിപ്പോ‍‍ര്‍ട്ടുകളനുസരിച്ച് 2021 മേയ് മാസം ബിജെപി സ‍ര്‍ക്കാ‍ര്‍ അധികാരത്തി‍ല്‍ വന്ന സമയം മുതല്‍ 4449 കുടുംബങ്ങളെ ഇറക്കി വിട്ടു കഴിഞ്ഞു…

ഇപ്പോള്‍ ആരും പ്രതിഷേധിക്കാറില്ല….കരഞ്ഞു കൊണ്ട് കയ്യി‍ല്‍ എടുക്കാവുന്നതെല്ലാം എടുത്തു കൊണ്ട് അവ‍ര്‍ ഇറങ്ങിപ്പോകുകയാണ്…

ഈ നിശ്ശബ്ദത ഭൂതകാല ഭയങ്ങളില്‍ നിന്നുണ്ടായതാണ്…ബിജെപി സ‍ര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്ന 2016ല്‍ തന്നെ കാസിരംഗ നാഷണല്‍ പാ‍ര്‍ക്കിനടുത്തുള്ള ഭൂമി ഏറ്റെടുക്കുന്നതി‍ല്‍ പ്രതിഷേധിക്കാനൊരുമ്പെട്ട രണ്ടു ബംഗാളി മുസ്ലീങ്ങളെ പോലീസ് വെടി വെച്ചു കൊന്നിരുന്നു.

2021 സെപ്റ്റംബര്‍ മാസത്തി‍ല്‍ ഡാറംഗ് ജില്ലയിലെ ഡോല്‍പൂ‍ര്‍ പ്രദേശത്ത് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ആളുകളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു…

അതായത്, ഓരോ പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാ‍ര്‍ ഈ പാവങ്ങളുടെ പ്രാണനെടുത്ത് ജഡം ഏല്‍പ്പിക്കുകയായിരുന്നു ഉണ്ടായിട്ടുള്ളത്…

ഇത് ഒരു സാധാരണ സംഗതിയായി മാറുകയും ഈ പാവങ്ങളുടെ കാര്യത്തി‍ല്‍ മറ്റ് ശക്തമായ പ്രതിഷേധങ്ങള്‍ ഉയ‍ര്‍ന്നു വരാതിരിക്കുകയും ചെയ്തതോടെ അവര്‍ ഈ ദു‍ര്‍വിധി നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവുന്ന ഗതികേടില്‍ എത്തുകയായിരുന്നു…

ഈ പുറത്താക്കപ്പെട്ട പാവം ബംഗാളി മുസ്ലീങ്ങള്‍ എങ്ങോട്ടു പോകും?

നഗരങ്ങളിലും മറ്റും ഉള്ള തെരുവോരങ്ങളിലും മൂലകളിലും ഇവ‍ര്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി “ഗൃഹപ്രവേശം” നടത്താനുള്ള തത്രപ്പാടിലാണ്…

ആ കുഞ്ഞുങ്ങളുടെ ഭാവി ഈ കൊടും തണുപ്പ് നിറഞ്ഞ തെരുവോരങ്ങളും മുക്കുകളും മൂലകളും ആയിരിക്കും തീരുമാനിക്കുക…

ഇതാണ് ഭാരത ജനനി….

(FB post)

You may also like

Leave a Comment