കർണാടകയിലെ ചാമരാജ്നഗറിലെ ഹെഗ്ഗോതാര ഗ്രാമത്തിലെ കമ്മ്യൂണിറ്റി കുടിവെള്ള ടാങ്കിൽ നിന്ന് ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ടാങ്ക് വറ്റിച്ച് ഗോമൂത്രം കൊണ്ടു ” ശുദ്ധീകരി” ച്ചു !
നവംബർ 18 വെള്ളിയാഴ്ച ദളിത് സമുദായത്തിലെ അംഗങ്ങൾ തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം നടന്നത്.
വിവാഹത്തിന് ശേഷം, മൈസൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഹെഗ്ഗോതാരയിലേക്ക് യാത്ര ചെയ്ത വധുവിന്റെ ബന്ധുക്കളിൽ ഒരാളായ ഒരു സ്ത്രീ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചു പോലും ..
ഇത് പ്രദേശവാസിയായ ഒരാൾ കാണുകയും മറ്റുള്ളവരെ കൂട്ടിവരുകയും സ്ത്രീയെ അങ്ങനെ ചെയ്തതിന് ശകാരിക്കുകയും ചെയ്തു.
യുവതി പോയതിന് ശേഷം നാട്ടുകാർ ടാങ്ക് വറ്റിയ്ക്കുകയും ഗോമൂത്രം ഉപയോഗിച്ച് ശുദ്ധമാക്കുകയും ചെയ്തു !
ഇതാണ് ഭാരത ജനനി …. !!
കേഴുക പ്രിയ നാടേ….
(കടപ്പാട് – ഫേസ്ബുക്ക് )