.ഫാസിസ്റ്റ് ഭരണകൂടം അംബേദ്ക്കർ പ്രതിമ തകർത്ത് തങ്ങളുടെ പ്രതികാരം നിർവ്വഹിക്കുന്നു..
ഉത്തർപ്രദേശിലെ ബറേലി ജില്ലയുടെ അരികിലുള്ള സിറൗലി പട്ടണത്തിലെ സഹകൂരയിൽ, നവംബർ 6-ന് രാത്രി ഒരു ചെറിയ ടെമ്പോ ട്രക്ക് എത്തി …
മീററ്റിൽ, ജനങ്ങൾ പണം ചെലവഴിച്ച് നിർമ്മിച്ച, പുതുതായി ചായം പൂശിയ, അഞ്ചടി ഉയരമുള്ള പ്രതിമയും വഹിച്ചു കൊണ്ടായിരുന്നു ആ വാഹനം വന്നത്..
പ്രതിമ നിൽക്കേണ്ട പ്ലാറ്റ്ഫോം നേരത്തേ തന്നെ തയ്യാറാക്കിയിരുന്നതിനാൽ അന്ന് രാത്രി തന്നെ പ്രതിമ സ്ഥാപിച്ചു.
നീല സ്യൂട്ടും ചുവന്ന ടൈയും കറുത്ത കണ്ണടയും ആയി, ഒരു കൈ ഉയർത്തി, മറ്റേ കൈയിൽ ഇന്ത്യൻ ഭരണഘടനയുമായി ബി.ആർ. അംബേദ്കർ പ്രതിമ തല ഉയർത്തി നിന്നപ്പോൾ അതിന് പരിശ്രമിച്ചവരുടെ ആവേശം അലയടിച്ചു…
എന്നാൽ 24 മണിക്കൂർ മാത്രമാണ് ഇത് നിലനിന്നത്..
പൊതു ഭൂമിയിൽ നിയമവിരുദ്ധമായി പ്രതിമ സ്ഥാപിച്ചുവത്രെ!
പോലീസ് പ്രതിമ നീക്കാൻ സന്നാഹങ്ങളുമായി എത്തി. പ്രതിമയ്ക്ക് ചുറ്റും നാട്ടുകാർ അണിനിരന്നു..
പോലീസ് അവരെ ചവിട്ടിയരച്ചു.. രക്തത്തിൽ കുളിച്ചു..
നാട്ടുകാർ കല്ലെറിഞ്ഞു എന്നതിന്റെ പേരിൽ പോലീസ് ” ചെറുതായി ബലം പ്രയോഗിക്കുക”യായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം..
എന്നാൽ അഞ്ച് പോലീസ് സ്റ്റേഷനുകളിലെ പോലീസാണ് അണി നിരന്നത്.
അവർ നാട്ടുകാരുടെ വീടിന്റെ മുകളിൽ നിന്ന് ടിയർ ഗ്യാസ് എറിഞ്ഞു…
സഹൂക്കരയിലെ നാട്ടുകാർക്കെതിരെ ജാതീയ ആക്ഷേപങ്ങൾ നടത്തി…
ഇതൊക്കെ കഴിഞ്ഞ് ഒരു ബുൾഡോസർ കൊണ്ടു വന്ന് പ്രതിമ തകർത്തു തവിടുപൊടിയാക്കി …
ഭരണഘടനയോടും അതിന്റെ ശിൽപ്പിയോടും അടങ്ങാത്ത അസഹിഷ്ണുതയാണ് ഫാസിസ്റ്റുകൾക്കുള്ളത്…
ശക്തമായി അപലപിക്കുക, പ്രതിഷേധിയ്ക്കുക…
(കടപ്പാട് – . ഫേസ്ബുക്ക് )