അഭിപ്രായങ്ങൾ ബംഗാളിൽ സിപിഎം ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രം by Jayarajan C N October 27, 2022 October 27, 2022 Edit Post Save ആ ഫോട്ടോയിൽ കാണുന്നവരെ നിങ്ങൾ അറിയുന്നുണ്ടാവില്ല… ബി.ജെ.പി എംപി രാജു ബിസ്ത, സിലിഗുഡി എം.എൽ.എ ശങ്കർ ഘോഷ് എന്നിവരും മറ്റ് ബി.ജെ.പി നേതാക്കളുമാണ് ഒരു വശത്ത് ഇരിക്കുന്നത്.. മറുവശത്ത് സി പി എം നേതാവ് അശോക് ഭട്ടാചാര്യയാണ് … എം ബി രാജേഷ് മയക്കുമരുന്നിനെതിരെ വെളിച്ചം തെളിക്കാൻ പറഞ്ഞ ദീപാവലി ദിനത്തിൽ അശോക് ഭട്ടാചാര്യയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ച്ചയാണിത്… ആരാണ് അശോക് ഭട്ടാചാര്യ ? 5 തവണ എം എൽ എ ആയിരുന്നു. ജ്യോതി ബസുവിന്റെ കാലത്തും ബുദ്ധദേബിന്റെ കാലത്തും നഗരവികസന വകുപ്പ് മന്ത്രി ആയിരുന്നു.. ഒടുവിൽ 2015 ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി തൃണമൂലിനെ തോൽപ്പിച്ച് സിലിഗുരിയിൽ മേയർ ആയി… എന്താണ് അവിടത്തെ സാഹചര്യം? വടക്കൻ ബംഗാളിൽ ബി ജെ പി യ്ക്ക് നല്ല സ്വാധീനമുണ്ട്. 2019 ൽ വടക്കൻ ബംഗാളിലെ 8 ലോകസഭാ സീറ്റുകളിൽ ഏഴും ബി ജെ പി പിടിച്ചപ്പോൾ ഒരെണ്ണം കോൺഗ്രസ് ആണ് ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ 54 ൽ 30 ബി ജെ പി പിടിച്ചപ്പോൾ തൃണമൂലിന് 23 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്.. സംശയം ഇതാണ് കോൺഗ്രസ് സഖ്യത്തിൽ സിലിഗുരി മോഡൽ ഉണ്ടാക്കിയ അശോക് ഭട്ടാചാര്യ എന്ന സി പി എം നേതാവ് ബിജെപി നേതാക്കളുമായി എന്തായിരിക്കും ചർച്ച ചെയ്യുന്നത്? ബി ജെ പി യെ ഒറ്റപ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഐക്യം ഉറപ്പിക്കേണ്ട വർത്തമാന കാലത്ത് ഇത്തരം ചിത്രങ്ങൾ നൽകുന്നത് വിപൽ സന്ദേശങ്ങളാണ് … (എഫ് ബി പോസ്റ്റ്) ജയരാജൻ സി എ 0 comment 0 FacebookTwitterPinterestEmail previous post സർവ്വകലാശാലകളുടെ അക്കാഡമിക്ക് സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിഷേധിക്കുന്ന തീരുമാനം – കൾച്ചറൽ ഫോറം next post ഒറീസ്സയിൽ ആദിവാസികളുടെ ഉജ്ജ്വല സമരം വിജയത്തിലേയ്ക്ക് You may also like കർണ്ണാടകയിൽ മുസ്ലീങ്ങൾക്ക് കോൺട്രാക്റ്റുകളിൽ നാല് ശതമാനം സംവരണം March 23, 2025 മഹാകുംഭമേള ദണ്ഡി യാത്രയെ പോലെ ഇന്ത്യയെ ഉണർത്തി എന്ന് മോദി… March 19, 2025 നാഗ്പൂർ കത്തിയ്ക്കുന്നതിന് മുഖ്യകാരണക്കാരൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫെഡ്നാവിസ് തന്നെയാണ്… March 19, 2025 ക്ഷമാ സാവന്തിന് ഫാസിസ്റ്റ് ഭരണകൂടം വിസ നിഷേധിക്കുന്നു February 6, 2025 അമേരിക്കൻ വിധേയത്വം ഒരിക്കൽ കൂടി ഇന്ത്യ വെളിപ്പെടുത്തുന്നു…. February 3, 2025 പാലസ്തീൻ വംശീയ ഉന്മൂലനവാദികളെ ഇന്ത്യയിൽ കാലു കുത്താൻ സമ്മതിക്കരുത്… January 12, 2025 ഇന്ത്യൻ ജനതയെ ഗിനിപ്പന്നികളാക്കുന്ന ബിൽ ഗേറ്റ്സ്… December 3, 2024 മുംബൈയിൽ അദാനി പിടി മുറുക്കുന്നു November 30, 2024 വയനാട്ടിലെ തെരഞ്ഞെടുപ്പ് November 14, 2024 ഇന്ത്യയുടെ വികസനത്തെ കുറിച്ച് മോഹൻ ഭഗവത് October 12, 2024 Leave a Comment Cancel Reply Save my name, email, and website in this browser for the next time I comment.