Home » സർവ്വകലാശാലകളുടെ അക്കാഡമിക്ക്‌ സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിഷേധിക്കുന്ന തീരുമാനം – കൾച്ചറൽ ഫോറം

സർവ്വകലാശാലകളുടെ അക്കാഡമിക്ക്‌ സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിഷേധിക്കുന്ന തീരുമാനം – കൾച്ചറൽ ഫോറം

by Jayarajan C N

സർവ്വകലാശാലകളുടെ അക്കാഡമിക്ക്‌ സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിഷേധിക്കുന്ന ഈ തീരുമാനം,ഇന്ത്യയിൽ ഇന്നു ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവ ഫാസിസത്തിനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒറ്റുകൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌.ഇടതുപക്ഷമെന്നു പറയുന്നവരാൽ നിയമിക്കപ്പെട്ട വി.സി.ആണ്‌ ഇത്തരം ഒരു കരിനിയമം പടച്ചുണ്ടാക്കാൻ നിർദ്ദേശിച്ചതെന്നും അതേ ലേബൽ അവകാശപ്പെടുന്നവരാണ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഭൂരിപക്ഷവും എന്നതും ആരേയും ഞെട്ടിപ്പിക്കുന്നതാണ്‌.

കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളെന്ന് ആഘോഷിക്കപ്പെടുന്ന ചരിത്രകാരന്മാരും ഭാഷാപണ്ഡിതന്മാർ ഒക്കെ അടങ്ങുന്ന സർവ്വകലാശാലയിലെ വിവിധ വകുപ്പു മേധാവികൾ ഒരു പ്രതിഷേധസ്വരം പോലും ഉയർത്താതെ അനുസരണയോടെ ആ ഉത്തരവ്‌ കൈപ്പറ്റി കീഴടങ്ങുന്ന കാഴ്ച അങ്ങേയറ്റം ഭീതിജനകമാണ്‌.

ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നടക്കുന്നതും എന്നാൽ ഇത്രത്തോളം എത്താത്തതുമായ ഭരണകൂട കടന്നാക്രമണങ്ങൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന ഒരു സംസ്ഥാനത്ത്‌ നടക്കുന്ന ഈ ഫാസിസവൽക്കരണത്തെ ചെറുക്കാൻ മുഴുവൻ സാംസ്കാരിക മനസ്സുകളും യോജിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ കരിനിയമം പിൻവലിക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങൾ ആരംഭിക്കാനും കോഴിക്കോട്‌ ചേർന്ന കൾച്ചറൽ ഫോറം ജില്ലാസമിതി തീരുമാനിച്ചു.

യോഗത്തിൽ വി.എ.ബാലകൃഷ്ണൻ,വേണുഗോപാലൻ കുനിയിൽ, കെ.വി.ഹരിഹരൻ ,ഗോവിന്ദൻ കെ.ടി എന്നിവർ സംസാരിച്ചു.

വേണുഗോപാലൻ കുനിയിൽ,
കൺവീനർ
9249 123 786

You may also like

Leave a Comment