Home » മറ്റൊരു ബ്രിജ് ഭൂഷണാണ് പ്രവേശ് ശുക്ല…

മറ്റൊരു ബ്രിജ് ഭൂഷണാണ് പ്രവേശ് ശുക്ല…

by Jayarajan C N

മറ്റൊരു ബ്രിജ് ഭൂഷണാണ് പ്രവേശ് ശുക്ല…

മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ കുബ്രി ഗ്രാമത്തിലെ ഒരു സംഘപരിവാർ ഗുണ്ടയാണ് പ്രവേശ് ശുക്ല..

ആരുടെ മുഖത്തും ശിരസ്സിലും ദേഹത്തുമാണ് ഈ തെമ്മാടി മൂത്രമൊഴിച്ചത് എന്നത് ആരും പറയുന്നില്ല….

അല്ലെങ്കിലും കോൾ സമുദായത്തിൽ പെട്ട ഒരു ആദിവാസി, അതും മാനസികമായി അൽപ്പം അസ്വസ്ഥതയുള്ള ഒരു സാധു മനുഷ്യൻ, നമ്മുടെ അട്ടപ്പാടി മധുവിനെ പോലൊരാളുടെ പേരിൽ പോയിട്ട് ആ മനുഷ്യരുടെ ജീവനും ജീവിതത്തിനും എന്തു വിലയാണ് ഈ ഫാസിസ്റ്റ് ഗുണ്ടാലോകത്തിൽ ഉണ്ടാവാൻ പോകുന്നത്?

ഈ പാവം തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ വേണ്ടി ഷോപ്പിൽ കൊടുത്തിട്ട് പുറത്ത് പടിയിൽ ഇരിക്കുമ്പോഴാണ് ഈ തെമ്മാടിയ്ക്ക് ഒരു രസം തോന്നിയിട്ട് അവന്റെ മുഖത്തേയ്ക്കും തലയിലേക്കും ഒക്കെ മൂത്രമൊഴിച്ചത്…. കൂട്ടത്തിൽ ശുക്ല ഒരു സിഗരറ്റ് വലിച്ച് പുകയും വിട്ടു കൊണ്ടിരുന്നു…

ഈ വീഡിയോ ആ മൊബൈൽ ഷോപ്പിലെ ആൾ പകർത്തിയതാണ്… മൊബൈൽ കടക്കാരനും ശുക്ലയോട് ഈ പരിപാടി നിർത്താൻ പറഞ്ഞതായിരുന്നു. പക്ഷേ, അയാളത് കേട്ടില്ല…

വാസ്തവത്തിൽ ഈ മൊബൈൽ ഷോപ്പുകാരന് ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന് രഹസ്യമായി അയച്ചു കൊടുത്തത് അയാൾ ഷെയർ ചെയ്തതാണ്…

ആ ഗ്രാമത്തിലെ ഗുണ്ടയാണ് പ്രവേശ് ശുക്ല. അവിടത്തെ സംഘപരിവാർ എംഎൽഎയുടെ വലംകൈ. ഗ്രാമീണർക്ക് ഇയാളെ പേടിയാണ്.

വീഡിയോ വൈറലായതിന് ശേഷം സംഭവിച്ചത് കൂടി വായനക്കാർ അറിയണം..

പ്രവേശ് ശുക്ലയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുന്നു… പ്രവേശ് ശുക്ലയെ കാണാനില്ലാത്രെ!

പരാതിയിൽ വീഡിയോ ഷെയർ ചെയ്ത മൊബൈൽ കടക്കാരന്റെ കൂട്ടുകാരനെയും വീഡിയോയും പരാമർശിച്ചു കൊണ്ടാണ് പരാതി കുടുംബക്കാർ പോലീസ് സ്റ്റേഷനിൽ കൊടുത്തത്…

എത്ര നല്ല കുടുംബക്കാർ …അല്ലേ?!

(ഈ സമയത്ത്, ഈ തെമ്മാടിയെ പോറ്റുന്ന സംഘപരിവാർ എംഎൽഎ കേദാർനാഥ് ശുക്ല ഇയാളെ കുറിച്ച് പറയുന്നത് ” പ്രവേശ് ശുക്ല നല്ല കുടുംബത്തിൽ നിന്നുള്ളയാളാണ് ” എന്നാണ്! )

തുടർന്ന് പോലീസ് വീഡിയോ ഷെയർ ചെയ്തവനെ നിരന്തരം ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി…

ഇവിടെയും കാര്യങ്ങൾ തീർന്നില്ല,

ആ പാവം ആദിവാസിയെ കൊണ്ട് ഒരു സത്യവാങ്മൂലം സംഘപരിവാറുകാർ എഴുതി മേടിപ്പിച്ചു. അതിൽ ആ വീഡിയോ വ്യാജമാണെന്നും പ്രവേശ് ശുക്ല തന്റെ മേൽ മൂത്രമൊഴിക്കുകയോ മറ്റോ ഒന്നും ചെയ്തില്ലെന്നും എഴുതിയിരുന്നു!

ഇത് സിദ്ധി പോലീസ് സ്റ്റേഷനിൽ ഇപ്പോൾ ഉണ്ട്!

അതായത്, മറ്റൊരു ബ്രിജ് ഭൂഷണാണ് ഈ പ്രവേശ് ശുക്ല എന്ന കഥാപാത്രം. ഭാവിയിൽ ഇവനും സംഘപരിവാറിന്റെ സ്ഥാനാർത്ഥിയായി വരുമെന്ന് പ്രതീക്ഷിക്കാം…

ഇതൊക്കെയാണ് ഇവന്റെ ഹിന്ദുരാഷ്ട്രത്തിൽ വിഭാവനം ചെയ്യപ്പെടുന്ന യൂണിഫോം സിവിൽ കോഡ്…

താഴെ കാണുന്ന ചിത്രത്തിൽ ഇവന്റെ സംഘപരിവാർ ബന്ധം വ്യക്തമാണ്…

ഒരു കാര്യം ഇന്ന് പ്രത്യേകം ഓർക്കേണ്ടത്…

സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധികൻ രക്തസാക്ഷിയായ ദിനമാണ് ഇന്ന്…

ഈ നല്ല മനുഷ്യന് ജയിലിൽ കിടക്കും നേരം അൽഷിമേഴ്സ് കൊണ്ട് കൈ വിറച്ച് വെള്ളം കുടിയ്ക്കാൻ പറ്റാതെ വന്നിട്ട് ഒരു സ്ട്രോ ഇട്ടു കൊടുക്കാൻ പോലും തയ്യാറാവാതെ കൊന്നു കളഞ്ഞ ഭരണകൂടം തന്നെയാണ് ബ്രിജ് ഭൂഷണെയും പ്രവേശ് ശുക്ലയെയും പോലുള്ള ഗുണ്ടകളെ യഥേഷ്ടം വിലസി നടക്കാൻ അനുവദിച്ചിരിക്കുക്കുന്നത്…

ഇതാണ് അവർ പറഞ്ഞ അമൃത കാൽ….

2024 കഴിയുമ്പോൾ, ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് ശേഷം കൂടുതൽ കാണാനിരിക്കുന്നതേയുള്ളൂ….

സി എൻ ജയരാജൻ

You may also like

Leave a Comment