റഷ്യയിൽ നിന്ന് ഇന്ത്യ ഓയിൽ ഇറക്കുമതി ചെയ്യുമ്പോൾ അവർക്ക് പണം നൽകുന്നത് ചൈനീസ് കറൻസിയായ യുവാനിലാണ്….അല്ലാതെ ഇന്ത്യൻ രൂപയിലല്ല…
അവർക്ക് ഡോളറും വേണ്ട. ദുബായിലെ കമ്പനി വഴിയാണ് റഷ്യൻ ഓയിൽ മേടിക്കുന്നതെങ്കിൽ ചിലപ്പോൾ അവർ ദിർഹം അംഗീകരിക്കാറുണ്ട്…
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ മേടിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ യുവാനിലാണ്, ചൈനീസ് കറൻസിയിലാണ്, ഇടപാട് നടത്തുന്നത്… ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് റഷ്യൻ ഓയിൽ ഏറ്റവും കൂടുതൽ മേടിക്കുന്നത്.
അംബാനിയുടെ റിലയൻസും റഷ്യൻ ഓയിൽ മേടിക്കുന്നത് യുവാനിലാണ്…
ചുരുക്കത്തിൽ ഇന്ത്യ ചൈനയുടെ യുവാന് ഇന്റർനാഷണൽ മാർക്കറ്റിൽ വിനിമയ നിരക്ക് ഉയർത്താനും ഡോളറിനെതിരെ അതിന്റെ മൽസര ശേഷി വർദ്ധിപ്പിക്കാനും സഹായം നൽകുന്നുണ്ട്….
ഇന്ത്യയിലെ ഭരണകൂടം സംഘപരിവാര അണികളെ മാത്രമല്ല, ജനങ്ങളെയും ചൈനീസ് വിരോധം കുത്തി വെച്ച് ഒരു വശത്ത് പറ്റിക്കുന്ന നേരത്ത് മറുവശത്ത് ചൈനീസ് കറൻസിയ്ക്ക് ബലം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുമുണ്ട്.
ഇതിൽ ആദ്യം പറഞ്ഞത് പരസ്യവും രണ്ടാമത് പറഞ്ഞത് രഹസ്യവുമാണ്…. കാരണം, ഫാസിസ്റ്റ് ഭരണകൂടത്തിന് അത് നാണക്കേടാണ്.
തീർച്ചയായും ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് യുവാനായാലും ഡോളറായാലും പ്രത്യേകിച്ച് ഒന്നും തോന്നാനില്ല.
2014ൽ ഒരു യുവാൻ (CNY) മേടിക്കാൻ 9.9 രൂപ കൊടുക്കണമായിരുന്നുവെങ്കിൽ ഇപ്പോൾ 11.36 രൂപ കൊടുക്കണം…. അതു പോലെ അന്ന് 63.33 രൂപ ഒരു ഡോളറിന് കൊടുക്കണമെങ്കിൽ ഇപ്പോൾ ഏതാണ്ട് 82 രൂപ കൊടുക്കണം…
ഇന്ത്യയുടെ അവസ്ഥ താരതമ്യേന മോശമാവുകയാണ് ചെയ്തിട്ടുള്ളതെന്ന് സാരം…
ഈ അവസ്ഥയിൽ പാക്കിസ്ഥാൻ വിരോധം പോലെ സംഘപരിവാരങ്ങളെ ത്രസിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭാഷയാണ് ചൈനീസ് വിരോധവും….
അതിനാൽ തന്നെ ഈ വാർത്ത അവർ പരസ്യമാക്കില്ല…
സർദാർ വല്ലഭായി പട്ടേലിന്റെ വെങ്കല കവചം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ബഹു ശതം ചൈനാക്കാർ വന്ന് ഇന്ത്യയിൽ പണിയെടുത്തിട്ടാണ് ആ പ്രതിമ സ്ഥാപിച്ചതെന്നും പറയാൻ ഫാസിസ്റ്റ് സർക്കാരിനും സംഘപരിവാരങ്ങൾക്കും നാണക്കേടായിരുന്നു…
അതു പോലെ തന്നെ ഇതും….
ഗീബൽസീയൻ നുണകൾ കൊണ്ട് സ്വന്തം പരാധീനതകൾ മറച്ചു പിടിയ്ക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിന് ഇതല്ലാതെ മറ്റ് വഴികളില്ല….
സി എൻ ജയരാജൻ