1855 ജൂൺ 30.
ബ്രട്ടീഷ് കൊളോണിയൽ മേധാവിത്വത്തിനെതിരെ പട നയിച്ച ധീരരായ സന്താൾ കലാപകാരികളുടെ ഉജ്വല രക്ത സാക്ഷിത്വത്തിൻ്റെ സ്മരണ പുതുക്കുന്ന ദിനം.
തങ്ങളുടെ ജീവിതത്തിൻ്റെ സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം -ഐതിഹാസികമായ സന്താൾ ഗോത്ര കലാപത്തിൻ്റെ രക്ത പങ്കിലമായ ചരിത്ര സ്മരണകളാണ് .
കൊളോണിയൽ ശക്തികളായ ബ്രിട്ടീഷുകാർ മാത്രമായിരുന്നില്ല അവരുടെ ശത്രു പക്ഷത്ത് . വെള്ളക്കാരുടെ ചെരുപ്പ് നക്കി, അവരിൽ നിന്നും ഒറ്റുകാശ് വാങ്ങി അക്രമവാഴ്ച നടപ്പിലാക്കിയ ജാതി ഹിന്ദുത്വ ശക്തികൾ , ജമീന്ദർമാർ, , ഹുണ്ടികക്കാർ , തുടങ്ങിയ എല്ലാ ശത്രുവർഗ്ഗങ്ങൾക്കെതിരെ
യുമായിരുന്നു അവരുടെ പോരാട്ടം.
കൊളോണിയലിസത്തിൻ്റെ ചങ്ങലകളിൽ നിന്നും നാടുവാഴിത്ത -ജന്മിത്ത ശക്തികളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്നതായിരുന്നു സന്താൾ കലാപത്തിൻ്റെ അത്യന്തിക ലക്ഷ്യം.
അക്കാലത്ത് ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്ന
ബിർഭും, മുർഷിദാബാദ്, ഭഗൽപൂർ, ബരാഭും, മൻഭും, പലാമൗ, ഛോട്ടാനാഗ്പൂർ എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട സാന്തലുകളെ
1832-ൽ, ഇന്നത്തെ ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, ഗോഡ്ഡ, ദുംക, ദിയോഘർ, പാകൂർ, ജംതാര പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ‘സന്താൾ പർഗാന ,യിൽ സ്ഥിര താമസവും തൊഴിലും നൽകി പുനരധിവസിപ്പിച്ചു. പക്ഷെ അത് അവരുടെ മേലുള്ള കൊള്ളയും അക്രമവും വദ്ധിപ്പിച്ചതേയുള്ളൂ.
സന്താൾ സഹോദരന്മാരായ സിഡോയും കൻഹു മുർമുവും സഹോദരന്മാരായ ചന്ദ്-ഭൈരവ്, സഹോദരിമാരായ ഫൂലോ-ജാനോ എന്നിവരും (ഇന്നത്തെ കിഴക്കൻ ജാർഖണ്ഡ്) വനമേഖലയായ സന്താൾ കുന്നുകളിൽ ഐതിഹാസിക സന്താൾ പോരാട്ടത്തിന് നേതൃത്വം നൽകി.
1855 ജൂൺ 30നായിരുന്നു തുടക്കം.വഴിനീളെ ശത്രുക്കളെ കൊന്നൊടുക്കി സാന്താൾ പട മുന്നേറി.കൽക്കത്തയിലെക്കുള്ള വഴിയെ ബ്രിട്ടീഷ് സൈന്യം സാന്താൾ പടയെ പ്രതിരോധിച്ചു. ശക്തമായ ഏറ്റുമുട്ടലുകൾ നടന്നു.ഒടുവിൽ ബ്രിട്ടീഷ് സേന തോറ്റോടി. യുദ്ധത്തിൽ
പരാജയം നേരിട്ടിട്ടും സന്തളുകൾ കീഴടങ്ങാൻ തയ്യാറായില്ല.അവസാനത്തെ പടയാളിയും മരിച്ചു വീഴുന്നതുവരെ അവർ യുദ്ധം തുടർന്നുകൊണ്ടേയിരുന്നു.
ഏകദേശം 60,000 സന്താളുകളെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ അവർ അണിനിരത്തി . ഗറില്ലാ യുദ്ധത്തിൽ ബ്രിട്ടിഷ് പട്ടാളത്തെയും ക്രൂരന്മാരായ ജന്മി തമ്പുരാക്കന്മാരെയും ഗോത്ര മേഖലകളിൽ നിന്നും അവർ തുരത്തി ഓടിച്ചു. പക്ഷെ അമ്പും വില്ലും മേന്തിയ പോരാട്ടത്തെ തീ തുപ്പുന്ന തോക്കു കൊണ്ട് ബ്രീട്ടീഷ് പട്ടാളം അവസാനം കിഴ്പ്പെടുത്തി.
1856 ജനുവരി 3-ഓടെ അവസാന പോരാളിയെയും അവർ വെടിവെച്ചു വീഴത്തി.
15,000-ത്തിലധികം സാന്താൾ പോരാളികൾ കൊല്ലപ്പെടുകയും 10,000 ഗ്രാമങ്ങൾ വിജന മാക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പോരാളികളെ ബ്രിട്ടിഷ് പട്ടാളം തടവുകാരാക്കുകയും ചെയതു.
കലാപകാരികളുടെ നേതാവ് സിദ്ധുവിനെ 1855 ഓഗസ്റ്റ് 9 ന് തൂക്കിലേറ്റി, തുടർന്ന് 1856 ഫെബ്രുവരിയിൽ കൻഹുവിനെയും തൂക്കിലേറ്റിയതോടെ സന്താൾ കലാപം അവസാനിച്ചുവെങ്കിലും , അത് അവശേഷിപ്പിച്ച അനുരണനങ്ങൾ ശാശ്വതമായിരുന്നു.
1876-ലെ ലെ സന്താൾ പർഗാന ടെനൻസി ആക്ട് (എസ്പിടി ആക്ട്), 1908 ലെ ഛോട്ടാ നഗ് പൂർ ടെനൻസി ആക്ടും നടപ്പാക്കാൻ ബ്രിട്ടിഷ് കാരെ പ്രേരിപ്പിച്ച കലാപമായിരുന്നു സന്താൾ കലാപം.
ആദിവാസി ഭൂമിയുടെ ഉടമസ്ഥതാ അവകാശം ആദിവാസി കളല്ലാത്തവർക്ക് കൈമാറുന്നത് വിലക്കിയത് സന്താൾ പർഗാന കുടിയാൻ നിയമമാണ്. ഈ നിയമം അനുസരിച്ച് ആദിവാസി ഭൂമി അനന്തരാവകാശി
കൾക്ക് മാത്രമെ ലഭിക്കുകയുള്ളൂ, അങ്ങനെ അവരുടെ ഭൂമി സ്വയം ഭരിക്കാനുള്ള അവകാശം സാന്തലുകൾ ഇന്നും നിലനിർത്തുന്നു. ആദിവാസി സംസ്ഥനമായ ഇന്നത്തെ ജാർഖണ്ഡിൻ്റെ വിപുലമായ വന മേഖലകളിലെ ഖനിജങ്ങൾ കൊള്ള ചെയ്യാൻ തക്കം പാർത്തിരിക്കുന്ന കോർപ്പറേറ്റുകൾക്ക് ,ഒരു പേടി സ്വപ്നമായി ഈ നിയമവും അത് പൊരുതി നേടിയ ആദിവാസിയും മുഷ്ടി ചുരുട്ടി അജയ്യമായി നിലനിൽകുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടി ആദിവാസി നിയമം മാറ്റിയെഴുതാൻ രണ്ടാം മോഡി സർക്കാർ ഒരു വിഫല ശ്രമം നടത്തി. രൂക്ഷമായ ചെറുത്ത് നിൽപ്പിൽ ആറ് ആദിവാസി സഖാക്കൾ വെടിയേറ്റു മരിച്ചു.
തൽകാലത്തേക്കാണെങ്കിലും മോഡി പിൻവാങ്ങി. ജാർഖണ്ഡിലെ വിപ്ളവ ആദിവാസി പ്രസ്ഥാനം ജാഗ്രതയോടെ സമരമുഖത്ത് തന്നെയുണ്ട്.
[സന്താൾ കലാപ വാർഷികദിനം : അനുസ്മരണ പരിപാടി’
സി.പി.ഐ (എം.എൽ.) റെഡ് സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗവും ആദിവാസി ഭാരത് മഹാസഭ (എ.ബി.എം) കേന്ദ്ര കമ്മിറ്റി അംഗവുമായ സഖാവ് സൗര ജൂൺ 30 ന് കാസിയാദിയിൽ സംഘടിപ്പിച്ച സന്താൽ വിപ്ളവ വാർഷിക അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുന്നു.