Home » സഖാവ് കെ.രവീന്ദ്രന് ആദരാഞ്ജലികൾ

സഖാവ് കെ.രവീന്ദ്രന് ആദരാഞ്ജലികൾ

by Jayarajan C N
സഖാവ് കെ.രവീന്ദ്രന് ആദരാഞ്ജലികൾ.
ആലപ്പുഴ ജില്ലയിൽ വിപ്ളവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ എഴുപതുകളുടെ തുടക്കം മുതൽ തന്നെ മുൻകൈ പ്രവർത്തനങ്ങൾ ഏറ്റടുക്കുകയും പാർട്ടി പുന:സംഘടന പ്രവർത്തനങ്ങളിലൂടെ സി ആർ സി സിപിഐ എം എൽ ന്റെ  സംസ്ഥാന പുന:സംഘടനാ കമ്മിറ്റി അംഗവും ആയി പ്രവർത്തിച്ച സഖാവ് രവീന്ദ്രൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിൽ അന്നു നടന്ന  പല  പ്രക്ഷോഭങ്ങളിലും നേതൃത്വ പരമായ പങ്ക് വഹിക്കുകയും അറസ്റ്റ് ചെയ്യപ്പെട്ട്  ഭീകര മർദ്ദനങ്ങൾക്കിരയാവുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരൻ ആയിരുന്നു .ഭാര്യ – രതി
മക്കൾ – ശ്രീകാന്ത് ,പൂർണ്ണിമ.
 നാളെ ഉച്ച കഴിഞ്ഞാണ് സംസ്കാരം.
 സഖാവിന്റെ നിര്യാണത്തിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു

You may also like

Leave a Comment