Home » അദാനി പോർട്ട്സിന്റെ ആഡിറ്റർ ഡെലോയിട്ട് രാജി വെച്ചു പോകുന്നതെന്തു കൊണ്ടാണെന്നറിയുമോ?

അദാനി പോർട്ട്സിന്റെ ആഡിറ്റർ ഡെലോയിട്ട് രാജി വെച്ചു പോകുന്നതെന്തു കൊണ്ടാണെന്നറിയുമോ?

by Jayarajan C N

അദാനി പോർട്ട്സിന്റെ ആഡിറ്റർ ഡെലോയിട്ട് രാജി വെച്ചു പോകുന്നതെന്തു കൊണ്ടാണെന്നറിയുമോ”

ജനുവരി മാസം പുറത്തു വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ 100 ശതകോടി ഡോളറിന്റെ അവിഹിത ഇടപാടുകൾ ഷെൽ കമ്പനികളും ഓഫ് ,ഷോർ സ്ഥാപനങ്ങളും റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളും വഴി നടന്നതായി ചൂണ്ടിക്കാണിച്ചിരുന്നു…

ഇതിനെ തുടർന്ന് അദാനിയ്ക്ക് 150 ശതകോടി ഡോളറിന്റെ നഷ്ടവും ഉണ്ടായി..

ഇതിൽ റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻസ് എന്നു പറഞ്ഞാൽ അതിന്റെ മലയാള അർത്ഥം സൂചിപ്പിക്കുന്നതു പോലെ സഹോദരൻ വിനോദ് അദാനിയുമായിട്ടുള്ള ഇടപാടുകളാണ് പ്രധാനമായും വരുന്നു..

ഒരു രസകരമായ അഥവാ ഭീകരമായ കാര്യം ചൂണ്ടിക്കാണിക്കാം..

അദാനി പോർട്ട്സ് 400 ദശലക്ഷം ഡോളർ ഒരു ഷെൽ കമ്പനിയ്ക്ക് നൽകുന്നു. ആ കമ്പനിയുടെ ഉടമസ്ഥത അദാനിയുടെ ചേരിലുള്ളഥാണ്. ആ പണം കൊടുക്കുന്നത് പ്രവർത്തന വരവൊന്നുമില്ലാത്ത ഒരു കൽക്കരി ടെർമിനൽ മേടിക്കാനായിരുന്നു എന്നാണ് ഭാഷ്യം. അതേ സമയം ഈ കൽക്കരി ടെർമിനലിന്റെ മുൻ ഉടമസ്ഥൻ ഗൌതം അദാനി തന്നെയായിരുന്നു താനും….!

ഇതു പോലുള്ള വട്ടു പിടിപ്പിക്കുന്ന കാര്യങ്ങൾ നിരവധി ഹിൻഡൻബർഗ് ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാം അദാനിയ്ക്ക് കാശു തട്ടാനുള്ള പരിപാടിയായിരുന്നു എന്നത് മാത്രമാണ് വ്യക്തമായി വെളിപ്പെടുന്ന കാര്യം…

നേരത്തേ സൂചിപ്പിച്ചതു പോലെ അദാനി പോർട്ട്സിന്റെ ആഡിറ്റർ ഡെലോയിട്ട് ആയിരുന്നു. ഇവരാകട്ടെ ലോകതലത്തിൽ പ്രശസ്തരായ ആഡിറ്റർ വിഭാഗമാണ്…

അതു കൊണ്ടു തന്നെ ഡെലോയിട്ടിന് തങ്ങളുടെ പേര് നിലനിർത്തേണ്ടത് അവരുടെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്..

അതിനാൽ അവരൊരു നിർദ്ദേശം വെച്ചു. ഇപ്പറഞ്ഞ റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻസ് ഒരു ബാഹ്യ എക്സാമിനറെ, അഥവാ തേർഡ് പാർട്ടി ഏജൻസിയെ വെച്ച് സ്വതന്ത്രമായി അന്വേഷിക്കണം എന്നവർ ആവശ്യപ്പെട്ടു.

പക്ഷേ, അദാനി ഗ്രൂപ്പ് ഇത് സമ്മതിച്ചില്ല… കാരണം വ്യക്തമാണല്ലോ….

ഇതിനെ തുടർന്ന് ഡെലോയിട്ട് രാജി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്…

ആഭ്യന്തരമായി ഉപയോഗിക്കേണ്ട കൽക്കരി കയറ്റുമതി ചെയ്യാൻ അദാനിയ്ക്ക് സഹായം ചെയ്തു കൊടുത്തും കൃഷ്ണപട്ടണം തുറമുഖം, എസിസി, അംബുജ സിമന്റ്സ്, ജിവികെ ഗ്രൂപ്സ് തുടങ്ങിയ സ്ഥാപനങ്ങളെ അദാനിയ്ക്ക് സ്വന്തമാക്കാൻ വേണ്ടി ഇഡിയെയും സിബിഐയെയും ഇൻകം ടാക്സ് വിഭാഗത്തെയും ഒക്കെ പറഞ്ഞു വിട്ട് സഹായിച്ചും വിമാനത്താവളം, ഊർജം, ഖനനം, തുറമുഖം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ അദാനിയുടെ കോൺട്രാക്റ്റുകൾ വിജയിക്കുന്നതിന് വേണ്ടി സകലമാന ആനുകൂല്യങ്ങളും ചെയ്തു കൊടുത്തും മോദി തന്റെ ആത്മ മിത്രത്തെ പരിരക്ഷിച്ചു കൊണ്ടേയിരിക്കയാണ്…

ഫാസിസത്തിന്റെ വൃത്തി കെട്ട ചങ്ങാത്ത മുതലാളിത്തമാണ് ഇതിലൂടെ ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്നത്.

സി എൻ ജയരാജൻ

You may also like

Leave a Comment