Home » വ്യാപകമാകുന്ന വർഗ്ഗീയ പ്രവർത്തനങ്ങൾ

വ്യാപകമാകുന്ന വർഗ്ഗീയ പ്രവർത്തനങ്ങൾ

by Jayarajan C N

ചേതൻ സിങ്ങ് താടിയുള്ള മുസ്ലിങ്ങളെ വെടിവെച്ചു കൊന്നത് ജയ്പൂർ എക്സ്പ്രസിലെ 9 കോച്ചുകളിൽ നടന്നു ചെന്നിട്ടായിരുന്നു…

അതിന് ശേഷം ചേതൻ സിങ്ങ് യാത്രക്കാരോട് ഇപ്രകാരം പറഞ്ഞു:

“അവർ പാക്കിസ്ഥാനിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു. ഇതാണ് രാജ്യത്തെ മാദ്ധ്യമങ്ങൾ കാണിച്ചു തരുന്നത്… അവർ എല്ലാം അറിയുന്നുണ്ട്… അവരുടെ നേതാക്കൾ അവിടെയുണ്ട് …”

ചേതസിങ്ങ് തുടർന്നു പറഞ്ഞത് ഇതാണ്…

“നിങ്ങൾക്ക് വോട്ടു ചെയ്യണമെന്നുണ്ടെങ്കിൽ , നിങ്ങൾക്ക് ഭാരതത്തിൽ ജീവിക്കണമെന്നുണ്ടെങ്കിൽ , ഞാൻ പറയുന്നു, മോദി , യോഗി എന്നീ രണ്ടു പേർ… അല്ലെങ്കിൽ നിങ്ങളുടെ താക്കറേ…”

മഹാരാഷ്ട്രയിലെ ലക്ഷണം തികഞ്ഞ സംഘപരിവാറുകാരനാണ് ചേതൻ സിങ്ങ് ..

ഇങ്ങേർക്ക് മാനസികമായി അസ്ഥിരതയുണ്ടെന്ന് കണ്ടുപിടിക്കാൻ തത്രപ്പെടുന്ന ഗോദി മാദ്ധ്യമങ്ങളോടും പോലീസ് സംവിധാനങ്ങളോടും ഒരു സംശയം മാത്രമേയുള്ളൂ ചോദിക്കാൻ ….

ഹരിയാനയിലെ നൂഹിൽ പള്ളി കത്തിച്ച് ഇമാമിനെ അടിച്ചു കൊല്ലുന്ന ബജ്രംഗ് ദൾ സേനകൾക്കും ഇതേ പോലെ മാനസിക അസ്ഥിരത ഉണ്ടോ?

ലക്ഷണങ്ങൾ ഒക്കെ ഒന്നു തന്നെ ആയതു കൊണ്ട് ഈ മാനസിക വൈകല്യങ്ങളാണ് ഇന്ന് ഹിന്ദുത്വ വർഗ്ഗീയ വിഷം തുപ്പുന്നത് എന്നതു കൊണ്ട് പ്രത്യേകിച്ച് ഒരാൾക്ക് മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല…

കേരളത്തിലും പതുക്കെ ഈ “മാനസിക അസ്ഥിരത ” ഉള്ളവർ പ്രവർത്തനം ഊർജിതപ്പെടുത്തുന്നുണ്ട് …

താടിയില്ലാത്ത ഷംസീറാണ് ഇത്തവണത്തെ ഇര…

നാളെ വിശ്വാസ സംരക്ഷണ പ്രഖ്യാപനം കഴിഞ്ഞ് അവർ അടുത്ത നടപടിയിലേക്ക് പോകും..

എൻ എസ് എസ് ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന നിഷ്കളങ്ക ചിന്ത താമസിയാതെ മാറിക്കിട്ടും… യഥാർത്ഥേ നടത്തിപ്പുകാർ രംഗത്തു വരും…

സത്യപാൽ മാലിക്ക് പ്രസ്താവിച്ചത് ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ഇന്ത്യയെ മൊത്തം മണിപ്പൂരാക്കി മാറ്റും എന്നാണ്.

ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നതും.

സി എൻ ജയരാജൻ

You may also like

Leave a Comment