സബ്രീന സിദ്ധിഖിയെ സംഘപരിവാർ സൈബർ ഗുണ്ടകളും കൂട്ടരും ഓൺലൈനിൽ അപമാനിച്ചതിനെ അപലപിച്ചു കൊണ്ട് ഇന്നലെ, തിങ്കളാഴ്ച, വൈറ്റ് ഹൌസ് പ്രസ്താവന ഇറക്കിക്കഴിഞ്ഞു…
ജൂൺ 23നാണ് വാൾസ്ട്രീറ്റ് ജേർണൽ ലേഖിക ആയ സബ്രീന ഇന്ത്യയിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന പൊള്ളുന്ന ചോദ്യം മോദിയ്ക്ക് നേരെ കത്തിച്ചെറിഞ്ഞത്…
കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന ഗോദി മാദ്ധ്യമങഅങളെ കണ്ടു മാത്രം ശീലിച്ച സംഘഗണങ്ങൾക്ക് വിറളി പിടിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല…ഇന്ത്യയിലേക്ക് തിരിഞ്ഞു നോക്കാത്ത, ഇന്ത്യൻ വരേണ്യത മാത്രം പേറുന്ന അമേരിക്കയിലെ വരേണ്യ ഹിന്ദു പ്രവാസികളിൽ ചില വിഭാഗങ്ങളും പാടെ തകർന്ന് രോഷം മുഴുവൻ പുറത്തെടുത്ത് വിഷം തുപ്പിക്കൊണ്ടേയിരുന്നു…
സബ്രീനയെ പാക്കിസ്ഥാൻകാരി എന്നു വിളിച്ച് അപമാനിക്കാനായിരുന്നു സംഘഗണങ്ങളുടെ ശ്രമം. സബ്രീനയാവട്ടെ താനും അച്ഛനും കൂടി ഇന്ത്യൻ ക്രിക്കറ്റ് കാണുന്നതും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി താൻ അണിഞ്ഞിരിക്കുന്നതുമായ ചിത്രം ഷെയർ കൊണ്ട് തിരിച്ചടിച്ചു… ചിത്രം താഴെ കൊടുത്തിട്ടുണ്ട്…
ഇതിന്റെയൊക്കെ തുടർച്ചയായി, ഇന്നലെ, തിങ്കളാഴ്ച, US National Security Council Coordinator for Strategic Communications ആയ ജോൺ കിർബിയോട് സബ്രീന നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് അഭിപ്രായം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചു.
ഇത്തരം ആക്രമണങ്ങളെ കുറിച്ച് തങ്ങൾ അറിവുള്ളവരാണെന്നും ഏതു സാഹചര്യത്തിലായാലും പത്രപ്രവർത്തകരെ അപമാനിക്കുന്ന ഏതൊരു പ്രവൃത്തിയും അപലപനീയമാണെന്നും ഈ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾ എല്ലാത്തരത്തിലും അസ്വീകാര്യമാണെന്നും കിർബി പ്രസ്താവിച്ചു…
തീർന്നില്ല,
വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി അമേരിക്ക പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളുന്ന രാജ്യമാണെന്ന് പ്രസ്താവിച്ചു. തങ്ങളുടെ ജോലി നിർവ്വഹണത്തിന്റെ പേരിൽ ഏതൊരു ജേർണലിസ്റ്റിന് നേരെയും നടക്കുന്ന പീഢന ശ്രമങ്ങളും അപലപനീയമാണ് എന്നവർ പ്രസ്താവിക്കുന്ന വീഡിയോയും പുറത്തു വന്നു കഴിഞ്ഞു.
ജൂൺ 23ന് സബ്രീന ചോദ്യം ചോദിച്ച് മണിക്കൂറുകൾ കഴിയും മുമ്പേ സംഘപരിവാരങ്ങൾ തങ്ങളുടെ പാക്കിസ്ഥാൻ ചാപ്പ എടുത്തു പ്രയോഗം തുടങ്ങിയിരുന്നു. അതിനാൽ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ, അതായത് ജൂൺ 24ന് തന്നെ South Asian Journalists Association പരസ്യമായി രംഗത്തിറങ്ങുകയും സബ്രീനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു..
മോദി എന്നാൽ ഫാസിസ്റ്റ് ആണ് എന്ന് ഇപ്പോൾ അമേരിക്കയിൽ കൂടുതൽ പറയേണ്ടി വരാത്ത വിധം കാര്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തമാണ്…
C N Jayarajan