Home » COP-27നോ, അതോ Coke-27നോ? കെ സഹദേവൻ

COP-27നോ, അതോ Coke-27നോ? കെ സഹദേവൻ

by Jayarajan C N

COP-27നോ, അതോ Coke-27നോ?……

കാലാവസ്ഥാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി UNFCCC യുടെ നേതൃത്വത്തിലുള്ള COP-27 ൻ്റെ സ്പോൺസർമാരിലൊരാളായി കൊക്കകോള കമ്പനിയെ അംഗീകരിച്ചു കൊണ്ടുള്ള വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

 

ലോകത്തിലെ ഏറ്റവും വിപുലമായ കാലാവസ്ഥാ സമ്മേളനം, അതിൻ്റെ 27-മത് കൂടിച്ചേരലിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 2022 നവമ്പർ 6 മുതൽ 18 വരെയാണ് സമ്മേളനം. ഗ്ലാസ് ഗോവിന് ശേഷം നടക്കുന്ന COP-27 (Conference of Parties-27) ഇത്തവണ ഈജിപ്തിലെ ഷാം – എൽ – ഷേയ്ഖ് -ലാണ് കൂടിച്ചേരുന്ന

കഴിഞ്ഞ വർഷം (COP -26) നടന്ന ഉച്ചകോടിയിലെ സുപ്രധാന തീരുമാനങ്ങളുടെ പ്രഥമ കരട് രേഖ “Cover Decisions” പുറത്തിറക്കിക്കൊണ്ട് സയന്‍സ്, അഡാപ്‌റ്റേഷന്‍, അഡാപ്‌റ്റേഷന്‍ ഫൈനാന്‍സ്, മിറ്റിഗേഷന്‍, ടെക്‌നോളജി ട്രാന്‍സ്ഫര്‍, കപാസിറ്റി ബില്‍ഡിംഗ്, ലോസ് ആന്റ് ഡാമേജ്, ഇംപ്ലിമെന്റേഷന്‍, കൊളാബറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്.

അതോടൊപ്പം കാർബൺ വിസർജ്ജനം വെട്ടിക്കുന്നതിനായുള്ള സമയബന്ധിത പരിപാടികളും COP -26ൽ പ്രഖ്യാപിക്കപ്പെട്ടു.

രാഷ്ട്രങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന Green House Gase വെട്ടിക്കുറക്കലുകള്‍ അതേപടി നടപ്പിലാക്കിയാൽ തന്നെയും താപവര്‍ദ്ധനവ് 2.4 ഡിഗ്രിയില്‍ താഴ്ത്താന്‍ കഴിയില്ലെന്നത് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട് . കല്‍ക്കരി ഇന്ധന ഉപഭോഗത്തില്‍ നിന്നും പിന്‍വലിയുമെന്ന് 190 രാജ്യങ്ങള്‍ CO പ്രഖ്യാപിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ച 46 രാജ്യങ്ങള്‍ ആഗോള കല്‍ക്കരി ഉപഭോഗത്തിന്റെ 15% മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ചവരിലോ, പ്രതിജ്ഞയെടുത്തവരിലോ ഇല്ല എന്നതാണ് വസ്തുത.

ഫോസിൽ ഇന്ധന കമ്പനികളുടെ പ്രതിനിധികൾ മേൽക്കൈ നേടിയ ഗ്ലാസ് ഗോ ഉച്ചകോടി കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയമായിരിക്കുമെന്ന് കാലാവസ്ഥാ പ്രവർത്തകർ അന്ന് തന്നെ വിമർശനം ഉന്നയിക്കുകയുണ്ടായി.

തങ്ങളുടെ മുൻതീരുമാനങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോകാൻ തയ്യാറല്ലെന്ന് അധികാരികൾ ഒരിക്കൽ കൂടി തെളിയിക്കുകയാണ് COP-27 ൻ്റെ സ്പോൺസർമാരിലൊരാളായി കൊക്കകോള കമ്പനിയെ അംഗീകരിക്കുന്നതിലൂടെ.

ഈജിപ്ഷ്യൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺസർമാരിലൊരാളായി ലോകത്തെ ഏറ്റവും വലിയ മലിനീകാരിയായ കൊക്കകോളയെ കഴിഞ്ഞ ദിവസങ്ങളിലാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിലൂടെ കോർപ്പറേറ്റ് കമ്പനികളെ ‘ഗ്രീൻ വാഷ് ‘ ചെയ്യാനുള്ള നീക്കങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കപ്പെടുകയാണ്.

പ്രതിവർഷം 120 ബില്യൺ ‘വലിച്ചെറിയുന്ന’ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉത്പാദകരാണ് കൊക്കകോള. പ്ലാസ്റ്റിക് ബോട്ടിലുകളുടെ അസംസ്കൃത വിഭവത്തിൽ 99 % ഫോസിൽ ഇന്ധനങ്ങളാണ് എന്നത് വസ്തുതയാണ്.

ഫോസിൽ ഇന്ധന കമ്പനികളും വൻകിട കോർപ്പറേറ്റ് കമ്പനികളും ചേർന്ന് നടത്തുന്ന കാലാവസ്ഥാ മാമാങ്കങ്ങൾ പ്രശ്ന പരിഹാരത്തിനുള്ള വിദൂര സാധ്യതകളെപ്പോലും ഇല്ലാതാക്കുകയാണ്.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളായ ജനങ്ങളുടെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തെളിഞ്ഞു വരികയുള്ളൂ.

You may also like

Leave a Comment