എക്കാലത്തും പുരോഗമന ജനാധിപത്യ പക്ഷത്ത് നിലയുറപ്പിക്കുകയും പരിസ്ഥിതി – ശാസ്ത്ര വിഷയങ്ങളെ ജനപക്ഷത്ത് നിന്ന് കൊണ്ട് വിശകലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ ആയിരുന്നു ഡോ.എ. അച്ചുത
പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍ തുടങ്ങി നിരവധി ജനകീയ അന്വഷണ സമിതികളിൽ അംഗമായിരുന്ന അദ്ദേഹം നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് മൂലധന ശക്തികൾക്ക് എതിരായ ശാസ്ത്രപക്ഷത്ത് നിലകൊണ്ടു . ശാസ്ത്ര വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അദ്ദേഹം കേരളത്തിൽ നിരവധി എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.
പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചത് അച്യുതൻ മാസ്റ്റർക്ക് ആയിരുന്നു.
ഡോ. അച്ചുതൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ .
CPIML RED STAR
കേരള സംസ്ഥാന കമ്മിറ്റി.
10/10/2022.