മുംബൈയിൽ അദാനിയുടെ കൈവശം വന്നു ചേരാൻ പോകുന്ന ഭൂമിയ്ക്ക് മേലുള്ള അധികാരം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നുള്ളതിന് തെളിവാണ്…
ധാരാവിയലെ ചേരി പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നാണ് അത്. 620 ഏക്കർ ഭൂമിയുണ്ട് വിസ്തീർണ്ണം.
ഇവിടെ പുനർവികസനമെന്ന പേരിൽ ചേരികൾ പൊളിച്ച് പുതിയ കെട്ടിടങ്ങൾ പണിയാനുള്ള കോൺട്രാക്റ്റ് കിട്ടിയിരിക്കുന്നത് അദാനിക്കാണ്. ആ കോൺട്രാക്റ്റ് അദാനി തരപ്പെടുത്തുന്നതു തന്നെ നേരായ വഴിയിലൂടെയല്ല എന്നത് മറ്റൊരു വശം.
പുനർ വികസന പദ്ധതിയിലൂടെ ധാരാവിയിലെ ചേരിയിരിക്കുന്ന ഭൂമി അതി ധനികവിഭാഗക്കാർക്കായി തട്ടിയെടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്.
ഏഴു ലക്ഷം ആളുകളെയാണ് ഈ പദ്ധതിയിലൂടെ താമസിക്കാൻ യോഗ്യത നഷ്ടപ്പെട്ട് കുടിയൊഴിപ്പിക്കാൻ പോകുന്നത്… 2000 ഏപ്രിൽ 1ന് ശേഷം ചേരിയിലേക്ക് വന്നവർക്ക് നവീകരണത്തിന് ശേഷമുള്ള താമസം ഒരു കാരണവശാലും സൌജന്യമായി അനുവദിക്കില്ല എന്നൊക്ക തട്ടിവിട്ടാലും ഫലത്തിൽ മൊത്തത്തിൽ ആളുകളെ ആട്ടിയോടിക്കലാവും ഉണ്ടാവുക.
ധാരാവി പദ്ധതിയുടെ പേരിൽ തന്നെ ആയിരത്തിൽ പരം ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന്റെ കൈവശത്തിലേക്ക് പോകുന്നുണ്ട്. ചേരിയിലുള്ളവരെ പുനരധിവസിപ്പിക്കുക എന്നൊക്കെ പറഞ്ഞാണ് ഇത്രയധികം ഭൂമിയുടെ നിയന്ത്രണം നേടിയെടുത്തത്…
എന്നാൽ ഫലത്തിൽ മുംബൈ എയർപോർട്ടിനടുത്തുള്ള 2500 ഏക്കർ ഭൂമിയുടെ നിയന്ത്രണം അദാനിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
മുംബൈ എയർപോർട്ട് ‘ അദാനിയുടെ നിയന്ത്രണത്തിലാണ് എന്നത് ആധിപത്യത്തിൻ്റെ ഭയാനകത പാരമ്യതയിൽ എത്തിക്കുന്നുണ്ട്..
രാജ്യത്തെ ഏറ്റവും വലിയതും ധനികവുമായ നഗരമായ മുംബൈയുടെ ഇത്രയധികം ഭൂമിയുടെ നിയന്ത്രണം ഒരു ഭൂലോക തട്ടിപ്പ് കുത്തകയിലേക്ക് ആവാൻ പോവുകയാണ്.
ഒരു വശത്ത് രൂപയുടെ മൂല്യം ഒരിക്കലുമുണ്ടാവാത്ത വിധം ഇടിയുുന്നു. മറുവശത്ത് ജിഡിപി തന്നെ തകരുന്നു. ആളോഹരി ജിഡിപി ഏറ്റവും ദയനീയമായ നില തുടരുന്നു. ലോകത്തെ ഏറ്റവും വലിയ പട്ടിണി രാജ്യങ്ങളിലൊന്നായി ഇന്ത്യ നിലനിൽക്കുന്നു….
അദാനിയെ കൈക്കൂലിക്കേസിൽ അമേരിക്കൻ കോടതി വിചാരണ ചെയ്യുന്നു. ലോകത്തെമ്പാടും അദാനിയുടെ കോൺട്രാക്റ്റുകൾ റദ്ദ് ചെയ്യപ്പെടുന്നു.
ഈ സമയത്ത് പോലും മോദിയും പാദസേവ ചെയ്യുന്ന ധനകാര്യ വിഭാഗങ്ങളും അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതിക്കൊടുക്കുകയാണ്.
ചങ്ങാത്ത മുതലാളിത്തം അതിന്റെ ഏറ്റവും ജനദ്രോഹപരമായ ചിത്രമാണ് മോദി-അദാനി അഥവാ മോദാനിയിലൂടെ ഇന്ത്യയിൽ വരച്ചിടുന്നത്.