രാജ്യത്തെ ഞെട്ടിച്ച ദുരന്തമാണ് ജൂലൈ 30 ന് വയനാട്ടിൽ സംഭവിച്ചത്. ഒരു ദേശീയ ദുരന്തമായി കണ്ടുകൊണ്ടാണ് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ ഒപ്പം നിൽക്കാൻ ശ്രമിച്ചത്.
ദുരന്തത്തിൻ്റെ വ്യാപ്തി തിരിച്ചറിഞ്ഞു കൊണ്ടാണ് , അതി തീവ്ര ദുരന്തമായി പരിഗണിച്ചു, ദേശീയ ദുരന്തമായി മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ പ്രഖ്യാപിക്കണമെന്നും കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും ഒരേ ശബ്ദത്തിൽ ജനങ്ങൾ ആവശ്യപ്പെട്ടതും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇത് സാധ്യമല്ല എന്ന് കേരളത്തിന് ഇപ്പോൾ കത്ത് നൽകിയിരിക്കയാണ്.
കേന്ദ്രസർക്കാറിൻ്റെ ഈ പ്രഖ്യാപനം ദുരന്ത ബാധിതരോടുള്ള അവഗണന മാത്രമല്ല കേരള ജനതയോടുള്ള വെല്ലുവിളി കൂടിയാണ്. മോഡി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണന നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കയാണ്. 2019 നു മൂന്നാറിൽ 78 പേർ മരണമടഞ്ഞ പെട്ടി മുടി ദുരന്തത്തിൽ കേന്ദ്ര സർക്കാർ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 5 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പൈസ പോലും നൽകാൻ ഇതുവരെയും തയാറായിട്ടില്ല.
ആർ എസ്സ് എസ്സ് നയിക്കുന്ന മോഡീ സർക്കാർ കേരള ജനതയോട് കാണിക്കുന്ന ഹീനമായ ഇത്തരം നടപടികളെ കേരള ജനത ശക്തമായി ചെറുത്ത് തോൽപിക്കേണ്ടതുണ്ട്.
ദുരന്ത സഹായം കേന്ദ്ര
സർക്കാരിൻ്റെ ഔദാര്യമല്ലന്നും
നികുതി ദായകരായ ഒരു സമൂഹത്തിൻ്റെ അവകാശമാണന്നും തിരിച്ചറിഞ്ഞ് , ജനങ്ങൾക്ക് നേരെയുള്ള ഇത്തരം വെല്ലുവിളികളെ നേരിടേണ്ടതുണ്ട്.
സെക്രട്ടറി ,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി.
15/11/2024.