Home » സാമ്രാജ്യത്വങ്ങളുടെ ആസനങ്ങൾക്ക് പൊള്ളിത്തുടങ്ങുമ്പോൾ…

സാമ്രാജ്യത്വങ്ങളുടെ ആസനങ്ങൾക്ക് പൊള്ളിത്തുടങ്ങുമ്പോൾ…

by Jayarajan C N

സാമ്രാജ്യത്വങ്ങളുടെ ആസനങ്ങൾക്ക് പൊള്ളിത്തുടങ്ങുമ്പോൾ…

ലോകത്തിലെ ഏറ്റവും വലിയ മലിനീകരണങ്ങളുടെ ക്രെഡിറ്റ് രണ്ട് വലിയ സാമ്രാജ്യത്വ രാജ്യങ്ങൾക്കാണ് – അമേരിക്കയും ചൈനയും…

ലോകത്ത് മുഴുവൻ കാലാവസ്ഥ പ്രതിസന്ധി ഉണ്ടാക്കി ഉഷ്ണതരംഗങ്ങളും അതിവർഷവും വരൾച്ചയും സൃഷ്ടിക്കുന്നതിന്റെ 40 ശതമാനം ഉത്തരവാദിത്തം ഈ രണ്ടു രാജ്യങ്ങൾക്കാണ്.

ഇപ്പോൾ ഈ രണ്ടു സാമ്രാജ്യത്വങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടത്തുന്നു.

ലോകത്ത് ഇപ്രകാരം ദുരിതം വിതച്ചതിന്റെ സങ്കടം കൊണ്ടു ചെയ്യുന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് അത്തരമൊരു ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടതില്ല.

ഈ കൂടിക്കാഴ്ച്ച സ്വന്തം ആസനങ്ങൾ പൊള്ളുന്നത് സഹിക്കാൻ പറ്റാതായിട്ടാണ്.

കാലിഫോർണിയയിലെ death valleyയിൽ 54 ഡിഗ്രി ചൂട് കടന്ന നേരം ചൈനയിൽ 52 ഡിഗ്രി കടന്നു.

രണ്ടു രാജ്യങ്ങളും റിന്യൂവബിൾ എനർജിയിൽ വലിയ തോതിൽ പ്രാപ്തി തെളിയിച്ചവരാണെങ്കിലും ഫോസിൽ ഫ്യുവൽ നിലയങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിച്ച് നിലനിർത്തിയിരിക്കുന്നു. കൂടുതൽ നിലയങ്ങൾ സ്ഥാപിക്കുന്നു.

ഒരു വസ്തുത നമ്മളെ ഭയപ്പെടുത്തുന്നതാണ്….

മുതലാളിത്തത്തിന്, അതിന്റെ പാരമ്യതയായ സാമാജ്യത്വത്തിന് പരമാവധി സമ്പത്ത് ആർജ്ജിക്കുക എന്ന ആർത്തിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. താൽക്കാലികമായി എന്തെങ്കിലും ചെയ്താലും ആത്യന്തികമായി ഈ ആർത്തി മുതലാളിത്തത്തിന്റെ മുഖമുദ്രയാണ്.

മറുവശത്ത് പ്രകൃതിയ്ക്ക് മനുഷ്യൻ അവശ്യ ഘടകമൊന്നുമല്ല. പക്ഷേ പ്രകൃതിയിൽ വിതയ്ക്കുന്ന നാശങ്ങൾ, കാലാവസ്ഥ പ്രതിസന്ധി മനുഷ്യരെ ദുരിതത്തിൽ ആഴ്ത്തി നശിപ്പിക്കുക തന്നെ ചെയ്യും.

ഈ ദുരന്തം മുന്നിൽ കാണുന്നതു കൊണ്ടാണ് പാരീസ് കാലവസ്ഥാ ഉടമ്പടി മുതൽ ഐ പി സി സി യും (Intergovernmental Panel on Climate Change) യു എന്നും വരെ മുന്നറിയിപ്പുകൾ തരുന്നത്…

ഈ ദുരന്തങ്ങൾ അസഹ്യമായതിനാലാണ് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളായിട്ടു പോലും വൈരങ്ങൾ മാറ്റി വെച്ച് അമേരിക്കയും ചൈനയും തമ്മിൽ ചർച്ച ചെയ്യുന്നത്.

അവർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുന്ന നടപടികൾ എടുക്കാൻ സാദ്ധ്യതയുണ്ട്.

സി എൻ ജയരാജൻ

You may also like

Leave a Comment