നിലമ്പൂരിലെ ആദിവാസി
ഭൂസമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന്
(ജൂലൈ 20 )
സെക്രട്ടറിയേറ്റിനു മുന്നിൽ
ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ.
ഭൂസമര സമിതി കൺവീനറും
CPI (ML) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറിയുമായ എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു.
കെ. കെ. മണി മുഖ്യപ്രഭാഷണം നടത്തി.
ആദിവാസി സമര നേതാവ് നിലമ്പൂർ ചന്ദ്രൻ സമര മുദ്രാവാക്യങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.
മനുഷ്യാവകാശ- സാംസ്കാരിക-
രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.
ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു സമരം അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് കൺവീനർമാരായ
സുരേഷ് പാലക്കുന്ന്,
വിനോദ് തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.