Home » ലോക പത്ര സ്വാതന്ത്ര്യ സൂചിക കാണിക്കുന്നത് …..

ലോക പത്ര സ്വാതന്ത്ര്യ സൂചിക കാണിക്കുന്നത് …..

by Jayarajan C N

ലോക പത്ര സ്വാതന്ത്ര്യ സൂചിക കാണിക്കുന്നത് ഇന്ത്യയിൽ ശക്തമാവുന്ന കാവി – കോർപ്പറേറ്റ് നവ ഫാസിസ പ്രവണതകളാണ്…

ആകെ 180 രാജ്യങ്ങൾ, അതിൽ ഇന്ത്യ in
2021 ൽ 142 ആം സ്ഥാനത്തും 2022 ൽ അതിൽ നിന്നും തല കുത്തി വീണ് 150 – ആം സ്ഥാനത്തും ആയിരുന്നു…

ഇപ്പോൾ 2023 ൽ അത് 161 ആയി വീണ്ടും അധ:പ്പതിച്ചിരിക്കുന്നു..

2022 ൽ പാക്കിസ്ഥാൻ 157 ലും അഫ്ഘാനിസ്ഥാൻ 156 ഉം നിൽക്കുകയായിരുന്നു. 2023 ൽ അവർ യഥാക്രമം 150 ഉം 152 ഉം ആയി…

ഈ രണ്ടു രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിൽ സ്ഥാനം പിടിച്ചത് അവിശ്വസനീയമായി തോന്നാം…

തീർച്ചയായും ആ രാജ്യങ്ങളിൽ പത്ര സ്വാതന്ത്ര്യം വളരെ മോശമാണ്… ഇന്ത്യയ്ക്ക് കീഴെ നിൽക്കുന്ന ബംഗ്ലാദേശിലും മ്യാൻമറിലും ചൈനയിലും (ചൈനയുടെ അവസ്ഥ പരമ ദയനീയമാണ്) പത്ര സ്വാതന്ത്ര്യം തീരെ മോശമാണ് …

അതേ സമയം ഇന്ത്യയിൽ സംഭവിക്കുന്ന ഈ പ്രവണത, നവ ഫാസിസം പാക്കിസ്ഥാനിലേക്കാളും അഫ്ഘാനിസ്ഥാനിലേക്കാളും മോശമായി ഇന്ത്യയെ മാറ്റിത്തീർക്കുകയാണ് ചെയ്തിട്ടുള്ളത് എന്നത് തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ഇന്ത്യൻ പൊതു ബോധം അപക്വമായി തുടരുന്നു എന്നതാണ് വസ്തുത…

ഇതിന്റെ ഫലമായി ഹിന്ദുത്വ പ്രീണനം പേറുന്ന ഫാസിസത്തിന്റെ പ്രചാരണങ്ങളുടെ വാഹകരായി മുഖ്യധാരാ മാദ്ധ്യമങ്ങൾ അധ:പ്പതിച്ചിരിക്കുന്നു–

ഒരു ഉദാഹരണം പറയാം..

ഹൈദരാബാദിൽ ഒരു കുഴിമാടം മറ്റാരും ഉപയോഗിക്കാതിരിക്കാൻ വേണ്ടി താഴിട്ടു പൂട്ടിയിരുന്നു —

ഏതോ ഹിന്ദുത്വ തോന്നിവാസി ആ കുഴിമാടം പാക്കിസ്ഥാനിലേതാണെന്നും അതിൽ കിടക്കുന്ന പെൺകുട്ടികളുടെ ഭൗതിക ശരീരത്തിൽ ശവഭോഗം ചെയ്യുന്നത് ഒഴിവാക്കാൻ പൂട്ടിയിട്ടിരിക്കയാണെന്നും അയാൾ തട്ടി വിട്ടു …

ഈ പച്ച നുണ ഒരു ഉളുപ്പുമില്ലാതെ ഇന്ത്യൻ ദേശീയ പത്രങ്ങൾ അതേ പടി പകർത്തി ….അതിൽ നമ്മുടെ മനോരമയും പെടുന്നു എന്നാണ് കേട്ടത്.

അതേ സമയം പോരാടുന്ന മാദ്ധ്യമങ്ങൾക്ക് നേരെ ഇഡി, സിബിഐ, എൻ ഐ എ തുടങ്ങിയ കേന്ദ്ര ” ഗുണ്ടാ ” സംഘങ്ങളെ പറഞ്ഞു വിട്ട് അടിച്ചമർത്താൻ നോക്കുന്നു…

വനിതാ മാദ്ധ്യമ പ്രവർത്തകർ കായികമായും മാനസികമായും പീഢിപ്പിക്കപ്പെടുന്നു…

“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ”ത്തിന് പത്ര സ്വാതന്ത്ര്യത്തിന് ഈ ഗതികേട് ഉണ്ടായത് മോദിയുടെ കാലം മുതലാണ് എന്ന് റിപ്പോർട്ട് കൃത്യമായി പറയുന്നുണ്ട്…

ഇന്ത്യയിലെ മാദ്ധ്യമങ്ങൾ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഉൽപ്പന്നമായിരുന്നെന്നും മോദിയുടെ കാലമായ 2010 – കളുടെ മദ്ധ്യം മുതൽ കാര്യങ്ങളിൽ സത്വർ മാറ്റങ്ങൾ ഉണ്ടായി എന്നും റിപ്പോർട്ട് പറയുന്നു..

തുടർന്ന് മുകേഷ് അംബാനി 80 കോടി ജനങ്ങൾ പിന്തുടരുന്ന 70 മാദ്ധ്യമങ്ങൾ കയ്യടക്കിയത് ഉത്തമ ദൃഷ്ടാന്തമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു..

2022 ന്റെ അവസാനത്തിൽ മോദി എൻഡിടിവി ഏറ്റെടുത്തതും അദാനി – മോദി കൂട്ടുകെട്ടും റിപ്പോർട്ടിൽ പറയുന്നുണ്ട് ..

ഇതൊക്കെ ദേശീയ മാദ്ധ്യമങ്ങളുടെ ബഹു സ്വരത ഇല്ലാതാക്കി എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്..

മോദിയുടെ മാദ്ധ്യമങ്ങളോടു പുലർത്തുന്ന സമീപനം പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്… മോദി ഭക്തർ സർക്കാരിനെ വിമർശിക്കുന്ന മാദ്ധ്യമങ്ങളെ ആക്രമിക്കുന്ന കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്…

World Press Day ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്…

ഇതൊന്നും മിക്കവാറും നമ്മുടെ മാദ്ധ്യമങ്ങളിൽ വരാൻ സാദ്ധ്യതയില്ല. അത്രത്തോളം ദയനീയമായ ദാസ്യത്വത്തിലേയ്ക്ക് നവ ഫാസിസത്തിൻ കീഴിൽ നമ്മുടെ മാദ്ധ്യമങ്ങളുടെ അവസ്ഥ..

 

CN Jayarajan

You may also like

Leave a Comment