Home » ഈസ്റ്റർ ദിന കോമാളിത്തങ്ങൾ…

ഈസ്റ്റർ ദിന കോമാളിത്തങ്ങൾ…

by Jayarajan C N

ഈസ്റ്റർ ദിന കോമാളിത്തങ്ങൾ…

മോദി ഈസ്റ്ററിന് പള്ളിയിൽ പോയതിനെ കുറിച്ച് ചില കാര്യങ്ങൾ …

മോദി പോയ കത്തീഡ്രൽ . Sacred Heart Cathedral, അദ്ദേഹത്തിന്റെ ഓഫീസിന് അടുത്തുള്ള ഒന്നാണ് … പള്ളിയിൽ പോകാൻ കഷ്ടപ്പാട് ഒന്നും വേണ്ട എന്നർത്ഥം..

പള്ളിയിലെ ഈസ്റ്റർ പരിപാടിക്കല്ല പോയത്… ഈ പരിപാടി മോദിക്ക് വേണ്ടി പ്രത്യേകം വെച്ചതാണ്…

മോദി അവിടെ ചെന്നു ഒരു മെഴുകുതിരി കത്തിച്ചു… പെൺകുട്ടികൾ പ്രാർത്ഥനാ ഗീതം പാടിയത് കേട്ടിരുന്നു…

പുറത്ത് പുൽത്തകിടിയിൽ ഒരു തൈ നട്ടു…

ഇത്രയും കഴിഞ്ഞ് സ്ഥലം വിട്ടു…

ക്രിസ്ത്യാനികൾക്ക് വേണ്ടി എന്തെങ്കിലും പറഞ്ഞോ? ഒന്നുമില്ല..!

പിന്നെ?

ഇസ്രായേലിന്റെ water dripping system പുൽത്തകിടി നനയ്ക്കാൻ ഉപയോഗിച്ചാൽ വെള്ളം ലാഭിക്കാം എന്നൊരു ഉപദേശം കൊടുത്തു !

ഇവിടെ കൂട്ടി വായിക്കേണ്ട ഒന്നു രണ്ടു കാര്യങ്ങളുണ്ട്…

മോദി മെഴുകുതിരി കത്തിച്ച അതേ കത്തീഡ്രലിൽ കഷ്ടി രണ്ടു മാസങ്ങൾക്ക് മുൻപ് മെഴുകുതിരികൾ കത്തിച്ചു കൊണ്ട് ക്രിസ്ത്യാനികളുടെ ഒരു ഗംഭീര പ്രകടനം നടന്നിരുന്നു…

അതിന് മുൻപ് ഫെബ്രുവരി 19 ന് ജന്തർ മന്ദറിൽ നടന്ന വൻ പ്രകടനമടക്കം ഡൽഹിയിൽ തന്നെ നടന്ന നിരവധി ക്രിസ്ത്യൻ പ്രകടനങ്ങൾക്ക് ഈ പള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ട്…

ഇപ്പറഞ്ഞതെല്ലാം രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ഹിന്ദുത്വ ശക്തികൾ നടത്തുന്ന കൊടിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും നടപടികൾ ആവശ്യപ്പെട്ടുമായിരുന്നു…

2014 ൽ ക്രിസ്ത്യനികൾക്കെതിരെ 147 ആക്രമണങ്ങൾ ആയി എണ്ണത്തിൽ കുതിച്ചുയർന്നത് 2022 കഴിഞ്ഞപ്പോൾ നാലിരട്ടി കണ്ടു വർദ്ധിച്ച് 600 ഓളമായി… ഇത് 1200 ആയി എന്നും വാർത്തകളുണ്ട്…

എന്നിട്ടും മോദി ക്രിസ്ത്യാനികളുടെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഒരു വാക്ക് പോലും പറയാതെയാണ് പോയത് …

കാരണം അദ്ദേഹം ഗോൾവാൾക്കറുടെ ശിഷ്യൻ ആയതു കൊണ്ടു തന്നെയാണ് !

സി എൻ ജയരാജൻ

You may also like

Leave a Comment