Home » മുപ്പതോളം മുൻ സുപീം കോടതി ജഡ്ജിമാർ വിശ്വ ഹിന്ദു പരിഷത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തു.

മുപ്പതോളം മുൻ സുപീം കോടതി ജഡ്ജിമാർ വിശ്വ ഹിന്ദു പരിഷത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തു.

by Jayarajan C N

മുപ്പതോളം മുൻ സുപീം കോടതി ജഡ്ജിമാർ, നിരവധി ഹൈക്കോടതി ജഡ്ജിമാർ ഒക്കെ ഞായറാഴ്ച്ച വിശ്വ ഹിന്ദു പരിഷത്തിൻ്റെ ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു….

കാശിയിലും മഥുരയിലും അമ്പലങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിയമ തടസ്സങ്ങൾ അവിടെ ചർച്ച ചെയ്തു…

വക്കഫ് നിയമ ഭേദഗതി ചർച്ച ചെയ്തു ….’

മത പരിവർത്തന നിരോധന നിയമം ചർച്ച ചെയ്തു.

കേന്ദ്ര നിയമ മന്ത്രിയും വേദിയിൽ സന്നിഹിതനായിരുന്നു ….

ആദ്യമായിട്ടാണ് ഈ വിധം സകല ജഡ്ജിമാരും കാക്കികളസം ഇട്ട് വന്നിരുന്നതെങ്കിലും ഈ പരിപാടി തുടർന്നും പതിവായി നടത്താൻ പോവുകയാണ് എന്ന് കേന്ദ്ര നിയമ മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്…

ഫാസിസം എന്നത് കേവലം മോദി ഭരണ കൂടമല്ല എന്നും അത് സകല ഭരണ സംവിധാനങ്ങളെയും സ്വാധീനിച്ചു നിലകൊള്ളുന്ന, കോടതികൾ, പോലീസ്, പട്ടാളം, മാദ്ധ്യമങ്ങൾ, സാംസ്കാരിക രംഗം തുടങ്ങി സകല മണ്ഡലങ്ങളയും ചൂഴ്ന്നു നൽക്കുന്ന ഒന്നാണ് എന്ന വസ്തുത ബോദ്ധ്യപ്പെടാൻ ഇതൊരു ദൃഷ്ടാന്തമാണ്.

വർത്തമാന കാലഘട്ടത്തിലെ ജനാധിപത്യ പോരാട്ടം എത്ര കണ്ട് ദുഷ്കരമാണെന്നും കൂടി നാം തിരിച്ചറിയുന്നു ….

സി എൻ ജയരാജൻ

You may also like

Leave a Comment