Home » ഇലക്ടറൽ ബോണ്ട് – ജനാധിപത്യ വിരുദ്ധവും അപകടകരവും

ഇലക്ടറൽ ബോണ്ട് – ജനാധിപത്യ വിരുദ്ധവും അപകടകരവും

by Jayarajan C N

ഇലക്ടറൽ ബോണ്ട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.–

തെരഞ്ഞെടുപ്പ് ചെലവിലേയ്ക്കായി രാഷ്ട്രീയ പാർട്ടികൾക്ക് , വിശേഷിച്ച് ബിജെപിയ്ക്ക് ബോണ്ട് വഴി സംഭാവന നൽകുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങൾ പുറത്തു വിടില്ല എന്നത് ന്യായരഹിതമാണ്…

വോട്ടു ചെയ്യുന്ന ജനങ്ങൾക്ക് പാർട്ടി എത്ര രൂപ ആരുടെ അടുത്തു നിന്നു വാങ്ങി എന്നറിയാൻ നിവൃത്തിയില്ല..

ഇലക്ഷൻ കമ്മീഷന് വിവരം കിട്ടില്ല എന്നതാണ് വസ്തുത,. പിന്നെന്തിനാണ് ഈ സ്ഥാപനം?

ഏറ്റവും ദയനീയമായ കാര്യം ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റിന് പോലും വിവരം കിട്ടില്ല. എന്നതാണ്– !

2017 ൽ ഈ സമ്പ്രദായം അവതരിപ്പിച്ച് താമസിയാതെ തന്നെ റിസർവ്വ് ബാങ്ക് ഒരു കാര്യം എടുത്തു പറഞ്ഞിരുന്നു…

ഈ നീക്കം കള്ളപ്പണം തടയാനുള്ള നീക്കത്തെയാണ് ഇല്ലാതാക്കുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടി.

മറ്റൊരു കാര്യം റിസർവ്വ് ബാങ്ക് കൃത്യമായി ചൂണ്ടിക്കാണിച്ചു…

ഷെൽ കമ്പനികൾക്ക് ഇതു പ്രകാരം പണം ഒഴുക്കാൻ പറ്റും…

അതായത്, വിനോദ് അദാനിയുടെ പേരിലുള്ള ഷെൽ കമ്പനികൾ വഴി ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിൽ പണം കിട്ടും..

നിലവിലുള്ള നിയമപ്രകാരം വ്യവസായങ്ങൾക്ക് അതിന്റെ ലാഭത്തിന്റെ 7.5 ശതമാനം വരെ സംഭാവന നൽകാം.

ഇലക്ടറൽ ബോണ്ട് കമ്പനികളുടെ ഈ കണക്കിനെ അപ്രസക്തമാക്കുന്നു.–

മറ്റൊരു പ്രധാന കാര്യം ശ്രദ്ധേയമാണ്..

പണം തരുന്നവരുടെ വിവരം ജനങ്ങൾക്കോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോ അറിയില്ലെങ്കിലും കേന്ദ്ര സർക്കാരിന് അറിയാം…!

ഫാസിസ്റ്റ് സർക്കാരിന് പണം കൊടുക്കുന്നവർക്ക് വേണ്ട വിധം പ്രത്യുപകാരം ചെയ്യാൻ ഇതിലൂടെ കഴിയും…

സുപ്രീം കോടതിയെ ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ വിധി പറയുന്നത് മാറ്റി വെയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നയിച്ചിട്ടുള്ളത് ഇത്രത്തോളം ജനദ്രോഹകരമായ ഒന്നാണ് ഇലക്ടറൽ ബോണ്ട് എന്നതിനാലാണ്.

എന്നിരുന്നാലും ഫാസിസം അതിന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി വിധികൾ നേടിയെടുത്തിട്ടുണ്ട് എന്നത് മറക്കരുത് …

അതിനാൽ ജനങ്ങളുടെ ജാഗ്രതയും ഇടപെടലുകളും മാത്രമേ ഇത്തരം ജനാധിപത്യ വിരുദ്ധതയെ ചെറുക്കാൻ കഴിയുകയുള്ളൂ…

സി എൻ ജയരാജൻ

You may also like

Leave a Comment