Home » ഹരിയാനയിലെ നൂഹ് ജില്ലയിൽ എത്ര കെട്ടിടങ്ങളാണ് പൊളിച്ചത്?

ഹരിയാനയിലെ നൂഹ് ജില്ലയിൽ എത്ര കെട്ടിടങ്ങളാണ് പൊളിച്ചത്?

by Jayarajan C N

ഹരിയാനയിലെ നൂഹ് ജില്ലയിൽ എത്ര കെട്ടിടങ്ങളാണ് പൊളിച്ചത്?

ചോദിച്ചാൽ അധികൃതർക്ക് ഉത്തരമില്ല.

പക്ഷേ, ഹിന്ദുസ്ഥാൻ ടൈംസ് എടുത്ത ഒരു കണക്കിിൽ 5 ദിവസം കൊണ്ട് പൊളിച്ചത് 1208 കെട്ടിടങ്ങളാണ്. ഏതാണ്ടെല്ലാം മുസ്ലീങ്ങളുടേതാണ്. ഇടയ്ക്ക് പെട്ടു പോകുന്ന ഹിന്ദുക്കളുമുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്…

പൊളിയ്ക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയോ, കലാപത്തിന് മുമ്പ് പൊളിക്കുന്ന നീക്കം നടത്തുകയോ ചെയ്തിട്ടില്ല എന്നത് ഒരു കാര്യം… അതായത്, പൊളിക്കൽ പരിപാടി ഒന്നാം നമ്പർ ശത്രു മുസ്ലീം ആണെന്ന് ഗുരു ഗോൾവാൾക്കർ പഠിപ്പിച്ചു കൊടുത്ത പാഠം അവർ അവസരം വന്നപ്പോൾ പ്രയോഗിച്ചു എന്നു മാത്രം…

എന്നാൽ പൊളിച്ചത് നിയമവിരുദ്ധമായ കെട്ടിടങ്ങളാണോ?

അങ്ങിനെയൊന്നുമില്ല. മുസ്ലീമാണോ എന്നതു മാത്രമായിരുന്നു അവരുടെ വിഷയം….

ചിത്രത്തിൽ തങ്ങളുടെ റേഷൻ കാർഡുമായി നിൽക്കുന്നവർ നൂഹ് ടൌണിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള നഗീന ഗ്രാമത്തിലുള്ളവരാണ്… ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള പാവങ്ങൾ…

ഇവർക്ക് പ്രിയദർശിനി ആവാസ് യോജന പ്രകാരം 2013ൽ പണി കഴിപ്പിച്ചു കൊടുത്ത കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ചു തകർത്തത്. അതേ, മുസ്ലീം ആണ് എന്നതാണ് അവരുടെ മുന്നിൽ നിയമവിരുദ്ധമായി വന്നത്…

കലാപം നടന്ന പ്രദേശത്ത് നിന്ന് 50 കിലോമീറ്റർ ദുരെയുള്ള പ്രദേശമാണ് ഫിറോസ് പൂർ ഛരികാ എന്ന ഗ്രാമം…

കലാപം നടന്നിടത്തു നിന്ന് ഇത്രയധികം ദൂരമുണ്ടായിട്ടും ബുൾഡോസറുകൾ മുസ്ലീങ്ങളുടെ വീടുകൾ തേടിച്ചെന്നു…

രണ്ടാമത്തെ ചിത്രം നോക്കൂ… അവിടുത്തെ കുടുംബങ്ങൾ നൂഹിലെ മറ്റു പല മുസ്ലീങ്ങളെയും പോലെ ഇപ്പോൾ വീട് തകർന്ന് കല്ലും മണ്ണുമായ ഇടങ്ങളിൽ മരച്ചുവട്ടിലും മറ്റുമായി കഴിയുന്നു… രാത്രിയും പകലും…..

എത്രകാലമാണ് ഇവർ ഇങ്ങിന കഴിയുന്നത് എന്നു ചോദിക്കരുത്….

ഫാസിസം അവരെ കോൺസെൻട്രേഷൻ ക്യാമ്പിൽ കൊണ്ടു പോയി കൊന്ന് കൂട്ട വംശീയ ശുദ്ധി വരുത്തുന്ന കാലം വരും വരെ എന്നേ പറയാൻ കഴിയൂ….

സി എൻ ജയരാജൻ

You may also like

Leave a Comment