Home » ഫ്രാൻസ് ഇന്ത്യയെ ക്ഷണിക്കുന്നത് അവരുടെ ആയുധക്കച്ചവടത്തിന് വേണ്ടി മാത്രം

ഫ്രാൻസ് ഇന്ത്യയെ ക്ഷണിക്കുന്നത് അവരുടെ ആയുധക്കച്ചവടത്തിന് വേണ്ടി മാത്രം

by Jayarajan C N
2016 ൽ ഇന്ത്യയിലേക്ക് ഫ്രാൻസ് കയറ്റി അയച്ച റാഫേൽ ജെറ്റുകൾക്ക് 7-8 ശതകോടി യൂറോ ഡോളർ ആണ് വില വന്നത്. ഇതിന്റെ പിന്നിലുള്ള അഴിമതി ഇപ്പോഴും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാണെന്ന് ഫ്രഞ്ച് മാദ്ധ്യമം ആയ MediaPart എന്ന മാധ്യമം പറയുന്നു.
അന്നും ഇതു പോലൊരു Bastille Day celebrations ആയിരുന്നു. അന്ന് മോദി ഒപ്പിട്ടത് അംബാനിയ്ക്ക് വേണ്ടി ആയിരുന്നു. അന്ന് മാക്രോൺ ധന മന്ത്രി ആയിരുന്നു..
ഇത്തവണത്തെ ആഘോഷവും പുകഴ്ത്തിപ്പാടലും 26 റഫേൽ മറൈൻ ഫൈറ്റർ വിമാനങ്ങളും 3 സ്കോർപിൻ അന്തർവാഹിനികളും കച്ചവടമടിക്കാനുള്ള നീക്കമാണെന്ന് അഭ്യൂഹം ഉള്ളതായി scroll.in പറയുന്നു.
ഈ ആണവ – യുദ്ധവിമാന വിനാശ ഇടപാടുകൾക്കപ്പുറം എത്രത്തോളം ഇതര ഇടപാടുകൾ ഫ്രാൻസുമായി ഉണ്ട് എന്നു കാണുന്നത് പ്രധാനമാണ്.
ഇന്ത്യയുടെ മൊത്തം അന്തർദേശീയ വാണിജ്യ ഇടപാടുകളിൽ 1.4 ശതമാനം മാത്രമാണ് ഫ്രാൻസുമായി ഉള്ളത്…
2020 ഏപ്രിൽ – 2021 മാർച്ച് കാലഘട്ടത്തിൽ ഫ്രാൻസിലേക്ക് ഉള്ള കയറ്റുമതി 21 ശതമാനം കണ്ട് കുറയുകയുണ്ടായി.
ഫ്രാൻസിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാരേ ഉള്ളൂ.. ഫ്രഞ്ച് മീഡിയ ഇന്ത്യയെ കാര്യത്തിൽ എടുക്കാറില്ല.
എന്നിട്ടു പോലും ഫ്രാൻസിലെ പ്രശസ്തമായ MediaPart റഫേൽ അഴിമതിയെ കുറിച്ചു പറഞ്ഞു. ഏറെ പ്രശസ്തമായ Le Monde എന്ന പത്രമാകട്ടെ ജനാധിപത്യ ധ്വംസനം നടക്കുന്ന സമയത്ത് മോദിയെ ക്ഷണിച്ചത് തെറ്റായ നീക്കമായി പോയി എന്ന് എഴുതി.
Idees എന്ന ഓൺ ലൈൻ മാദ്ധ്യമം പറഞ്ഞത് “നരേന്ദ്ര മോദി അഥവാ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യം” എന്നായിരുന്നു.
നിരവധി മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞെന്ന് Scroll.in പറയുന്നു.
പക്ഷേ ഫ്രാൻസിന്റെ ഭരണകൂടത്തെ സംബന്ധിച്ചിട്ടത്തോളം മോദിയുടെ സന്ദർശനങ്ങൾ അവരുടെ യുദ്ധോപകരണങ്ങൾ വിറ്റഴിക്കാനുള്ള സുവർണ്ണാവസരമാണ്… ഒരു കസ്റ്റമറെ കിട്ടിയാൽ കച്ചവടക്കാരൻ എങ്ങിനെയൊക്കെ സന്തോഷിപ്പിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്..
ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് എന്നതു കൂടി ഓർക്കണം..
ഒരു ഫാസിസ്റ്റ് ഭരണകൂടം അതിന്റെ സവിശേഷതകൾ, ലക്ഷണങ്ങൾ വെളിപ്പെടുത്തുകയാണ് ഇവിടെ…
ജയരാജൻ സി എൻ

You may also like

Leave a Comment