Home » അംബേദ്ക്കർ ദിനത്തിൽ തന്നെ സംഘപരിവാർ തനിനിറം കാണിക്കുന്നു…

അംബേദ്ക്കർ ദിനത്തിൽ തന്നെ സംഘപരിവാർ തനിനിറം കാണിക്കുന്നു…

by Jayarajan C N

അംബേദ്ക്കർ ദിനത്തിൽ തന്നെ സംഘപരിവാർ തനിനിറം കാണിക്കുന്നു…

അംബേദ്ക്കർ ദിനമായ ഇന്നലെ, ഏപ്രിൽ 14 ന് കന്നഡ സിനിമാ നടൻ ചേതന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്തു ലഭിച്ചിട്ടുണ്ട്..

“ദേശദ്രോഹ പ്രവർത്തനങ്ങൾ ” നടത്തിയതു കൊണ്ടും ജഡ്ജിയ്ക്ക് നേരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതു കൊണ്ടും വിദേശ ഇന്ത്യൻ പൗരത്വം (OCI) റദ്ദാക്കിയിരിക്കുന്നു എന്നതാണ് അതിലെ ഉള്ളടക്കം..

എന്താണ് സംഘപരിവാറുകാരെ രോഷം കൊള്ളിച്ച വിഷയം?

ബ്രാഹ്മണികതയാണ് ഇന്ത്യയിലെ ജാതീയ അസമത്വങ്ങൾക്ക് അടിസ്ഥാന കാരണം എന്ന് അദ്ദേഹം 2021 ജൂൺ മാസത്തിൽ ഒരു വീഡിയോയിലൂടെ പ്രസ്താവിച്ചിരുന്നു. ബ്രാഹ്മണരെയല്ല താൻ വിമർശിക്കുന്നത് എന്നും ബ്രാഹ്മണികതയെ ആണെന്നും അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തിരുന്നു.

എന്നാൽ വിശ്വഹിന്ദു പരിഷത്ത് അന്നേ തന്നെ OCl റദ്ദാക്കാൻ ആവശ്യപ്പെട്ടു. രണ്ടു കേസുകളും ഉണ്ടായി.

2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് കൈകാര്യം ചെയ്തിരുന്ന ഒരു ജഡ്ജി ദീക്ഷിതിനെ, 2020 ൽ അദ്ദേഹം ബലാൽക്കാര പരാതിയുമായി വന്ന സ്ത്രീയുടെ സ്വഭാവത്തെ കുറിച്ച് നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു.. ഇതിന്റെ പേരിൽ ജയിലിലും കിടന്നു..

2023 മാർച്ചിൽ ഹിന്ദുത്വം നുണകളാൽ കെട്ടിപ്പടുത്തതാണെന്ന് കാണിച്ച് ബാബറി മസ്ജിദ് ചരിത്ര, ടിപ്പു വധ വിഷയങ്ങൾ ചുണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതിന് അറസ്റ്റു ചെയ്തിരുന്നു …

എന്തായാലും ഇന്ത്യക്കാരിയെ വിവാഹം കഴിച്ച , കന്നഡ സിനിമാ നടനായ , സർവ്വോപരി ഒരു ദളിത് ആക്ടീവിസ്റ്റു കൂടിയായ ചേതന്റെ പൗരത്വം റദ്ദാക്കി ദേശ വിരുദ്ധനായി പ്രഖ്യാപിക്കുന്നത് അംബേദ്ക്കർ ദിനത്തിൽ തന്നെ ആയതിൽ അസ്വാഭാവികത ഒന്നും ഉണ്ടാവേണ്ടതില്ല…

കാരണം വരും കാലങ്ങളിൽ ഒരുപാട് “ദേശദ്രോഹികൾ ” കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും….

സി എൻ ജയരാജൻ

You may also like

Leave a Comment