ഇന്ത്യൻ മാദ്ധ്യമങ്ങളുടെ 90 ശതമാനം നേതൃസ്ഥാനങ്ങളിലും സവർണ്ണ വിഭാഗങ്ങളിൽ പെട്ടവർ എന്ന് ഓക്സ് ഫാം ഇന്ത്യ – ന്യൂസ് ലാൺഡ്രി പഠനം പറയുന്നു..
ഇന്ത്യൻ മുഖ്യധാരാ മാദ്ധ്യമ നേതൃത്വങ്ങളിൽ ഒരു ദളിതനോ ആദിവാസിയോ എവിടെയും ഇല്ല…
ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതപ്പെടുന്ന 5 ലേഖനങ്ങളിൽ 3 ഉം പൊതു ജാതി വിഭാഗങ്ങളിൽ നിന്നാണ്. 5 ൽ ഒന്നു മാത്രമാണ് പാർശ്വവൽക്കരിക്കപ്പെട്ട SC, ST , OBC വിഭാഗങ്ങളിൽ നിന്നും വരുന്നത്..
121 ന്യൂസ് റൂം ലീഡർഷിപ്പ് സ്ഥാനങ്ങൾ പരിശോധിച്ചതിൽ 106 ഉം സവർണ്ണ വിഭാഗങ്ങൾ കയ്യടക്കിയിരിക്കുന്നതായും 5 എണ്ണം OBC യും 6 എണ്ണം ന്യൂനപക്ഷത്തിൽ പെട്ടവരും കയ്യടക്കിയതായി കണ്ടു.
ടി വി സംവാദങ്ങളിൽ anchor ചെയ്യുന്നവരിൽ 4 ൽ 3 ഉം സവർണ്ണരാണ്… ഒരു ദളിതനോ ആദിവാസിയോ OBC യോ ഇല്ല…
പ്രൈം ടൈം സംവാദങ്ങളിൽ ചർച്ചകൾക്ക് വിളിക്കപ്പെടുന്നവരിൽ 70 ശതമാനത്തിലും സവർണ്ണരെയാണ് വിളിക്കുന്നത്..
ഇംഗ്ലീഷ് ലേഖനങ്ങൾ മൊത്തമെടുത്താൽ അതിൽ ദളിതരുടെ സംഭാവന 5 ശതമാനം പോലും വരില്ല… ഹിന്ദിയിൽ അത് 10 ശതമാനത്തിൽ താഴെ മാത്രമാണ്…
ന്യൂസ് വെബ് സൈറ്റുകളിൽ പേര് വെച്ചു പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ 72 ശതമാനവും സവർണ്ണരുടേതാണ്.
2021 ഏപ്രിൽ – 2022 മാർച്ച് കാലയളവിൽ 20000 ൽ പരം ലേഖനങ്ങൾ, 2075 പ്രൈം ടൈം ഡിബേറ്റുകൾ, 76 ആങ്കർമാർ , 3318 പാനലിസ്റ്റുകൾ, 12 മാസത്തെ ഓൺലൈൻ ന്യൂസ് റിപ്പോർട്ടുകൾ, 43 ഇന്ത്യൻ പ്രിന്റ് -ടി വി ഔട്ട് ലെറ്റുകൾ ഒക്കെ പരിശോധിച്ചിട്ടാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത്…
നമ്മുടെ ഇന്ത്യൻ ന്യൂസ് റൂമുകൾ എത്രത്തോളം വരേണ്യവർഗ്ഗാധിഷ്ഠിതമാണ് എന്ന് ഇത് കാണിച്ചു തരുന്നുണ്ട് …
ഭരണഘടനാ തത്വങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾ സമത്വമെന്ന ഭരണഘടനാ തത്വത്തെ നിർദ്ദാക്ഷിണ്യം ലംഘിക്കുന്നു.
വിവേചനപരവും തീർത്തും അന്യായവും ആയ അന്തരീക്ഷമാണ് ഇന്ത്യൻ മാദ്ധ്യമ ലോകത്ത് നിലനിൽക്കുന്നതെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്…