Home » മനുഷ്യജീവന് വയനാട്ടിൽ പുല്ല് വില; ടൂറിസത്തിൻ്റെ പേരിൽ നടക്കുന്നത് തോന്ന്യാസങ്ങൾ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

മനുഷ്യജീവന് വയനാട്ടിൽ പുല്ല് വില; ടൂറിസത്തിൻ്റെ പേരിൽ നടക്കുന്നത് തോന്ന്യാസങ്ങൾ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

by Jayarajan C N

മനുഷ്യജീവന് വയനാട്ടിൽ പുല്ല് വില; ടൂറിസത്തിൻ്റെ പേരിൽ നടക്കുന്നത് തോന്ന്യാസങ്ങൾ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരി മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (24) യാണ് മരിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലൈസൻസില്ലാത്ത റിസോർട്ടുകൾക്ക് സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്ന ഡി.ടി.പി.സി യും ജില്ലാ ഭരണകൂടത്തിനും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. നിയമവിരുദ്ധമായി വയനാട്ടിൽ പരിസ്ഥിതി ലോലമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ റിസോർട്ടുകളും ക്വാറികളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാർട്ടിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിന് മുന്നിൽ 127 ദിവസം നീണ്ടുനിന്ന സമരം നടത്തിയിട്ടുണ്ട്. എന്നാൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാതെ മനുഷ്യക്കുരുതിക്ക് സാഹചര്യമൊരുക്കിയിരിക്കുകയാണ് ഭരണകൂടം. ഭരണപ്രതിപക്ഷങ്ങൾ ഒത്ത് ചേർന്ന് കൊണ്ട് വീഡിയൊ ഷൂട്ട് ചെയ്ത് മാത്രം വികസിപ്പിക്കേണ്ടുന്ന ഒന്നല്ല ഇവിടുത്തെ ടൂറിസം. അതിന് നിയമവാഴ്ച്ച കൂടി അനിവാര്യമാണ്. എല്ലാ നിയമവിരുദ്ധ റിസോർട്ടുകളും അടച്ചു പൂട്ടാൻ സർക്കാർ തയാറാവണമെന്ന് സി.പി.ഐ.എം.എൽ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

കെ.വി. പ്രകാശ്
സെക്രട്ടറി
ജില്ലാ കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ
വയനാട്
Mob: 9400560605

You may also like

Leave a Comment