സിപിഐ(എംഎൽ)റെഡ് സ്റ്റാർ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
മാർച്ച് , സ . കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സഖാക്കൾ
കുനിയിൽ വേണുഗോപാലൻ
അഖിൽ കുമാർ എ എം
ആർ.കെ ബാബു എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സഖാക്കൾ ശ്രീജിത്ത് ഒഞ്ചിയം, ഇസി. വിജയൻ.സുധാകരൻ വേളം, എം എൻ രവി ,രാജീവൻ മയ്യന്നുർ എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു
നികുതിഭാരം കൊണ്ടും വിലക്കയറ്റം കൊണ്ടും പൊറുതിമുട്ടുന്ന ജനങ്ങളുടെ മുതുകിലേക്ക് LDF സർക്കാർ വൈദ്യുതി ചാർജ് വർദ്ധനവ് ഒരിക്കൽ കൂടി അടിച്ചേൽപ്പിച്ചിരിക്കയാണ്.
യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ച് കൊണ്ടാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ
ശക്തമായ സമരങ്ങൾ ഉയർത്തി കൊണ്ട് വരണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സഖാവ് കെ. ബാബുരാജ് ആവശ്യപ്പെട്ടു. ‘
,