Home » കണ്ണൂർ എഡിഎം . കെ നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം

കണ്ണൂർ എഡിഎം . കെ നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം

by Jayarajan C N

കണ്ണൂർ എഡിഎം . കെ നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി
വസ്തുതകൾ പുറത്തു കൊണ്ടുവരണം:

CPI(ML) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.

ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തിരുന്നു ഉത്തരവദപ്പെട്ട ചുമതല നിർവ്വഹിക്കേണ്ട ഒരാളിൽ നിന്നും ഉണ്ടാകേണ്ട നടപടികളും സമീപനങ്ങളുമല്ല കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായ പി.പി. ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതു്.
ഒരു ഉദ്യോഗസ്ഥന്റെ കലക്ട്രേറ്റി ലെ തൻ്റെ സഹപ്രവർത്തകരും ജീവനക്കാരും സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ മാധ്യമപ്രവർത്തകരുമായി വന്ന് അയാളെ അപമാനിക്കുന്ന രീതിയില്‍ ആരോപണം ഉന്നയിക്കുകയും അത് വാർത്തയാക്കി മാറ്റിയതും ദുരുദ്ദേശപരമാണ്. ഒരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ട് എന്ന് അറിയാത്ത ആളാണോ രാഷ്ട്രീയ പ്രവർത്തകയും ജില്ല പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിക്കുന്ന പി.പി. ദിവ്യ ?. തങ്ങളുടെ ഗവർന്മേണ്ട് അധികാരത്തിൽ ഇരിക്കുമ്പോൾ നിയമപ്രകാരം അയാള്‍ക്കെതിരെ നടപടി യെടുക്കാം. അര്‍ഹതപ്പെട്ട ശിക്ഷ വാങ്ങി നല്‍കാം. അതിനെല്ലാം ഇവിടെ നിയമ സംവിധാനമുണ്ട്. അത്തരം സംവിധാനങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കാതെ അയാളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ കുറ്റകൃത്യമാണ് ദിവ്യയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
മരണത്തെ തുടർന്ന് പുറത്തുവിട്ടിട്ടുള്ള മുഖ്യമന്ത്രിക്ക് നൽകിയതായി പറയപ്പെടുന്ന പരാതിയും മുഖം രക്ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരിക്കാനും സാദ്ധ്യതയുണ്ട്. സ്വന്തം പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി പോലും അഴിമതി നടത്തുന്നു വെങ്കിൽ അതിൻ്റെ കാരണം തിരയേണ്ടതും ആ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയ ജീർണ്ണതയിലാണ്.
സി.പിഎം ൻ്റെ ജീർണിച്ച അധികാര പ്രമത്തതയും അഹന്തയുമാണ് ദിവ്യയെപ്പോലുള്ള നേതാക്കളെ ഇന്ന് ഇത്തരം സേഛ്വാപരമായ ഇടപെടലിന് പ്രേരിപ്പിക്കുന്നത് .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള അർഹത ദിവ്യക്ക് ഇല്ലാതായിരിക്കുന്നു.
ബോധപൂർവ്വമായ നരഹത്യക്കെതിരെ ദിവ്യക്കെതി രെ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി
കേരള.

You may also like

Leave a Comment