Home » വയനാട് : ദുരന്ത സാധ്യത ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും കൃഷി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക

വയനാട് : ദുരന്ത സാധ്യത ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും കൃഷി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക

by Jayarajan C N

വയനാട് : ദുരന്ത സാധ്യത ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും കൃഷി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക

ഹാരിസൺസുൾപ്പെടെ തോട്ടം മാഫിയകൾ നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കുക

പശ്ചിമഘട്ടത്തെ രക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി
നിർദ്ദേശങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുക; തുരങ്ക പാത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുക

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് കലക്ട്രേറ്റിനു മുന്നിൽ ആഗ്സ്റ്റ് 27 മുതൽ ആരംഭച്ച പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഉരുൾപ്പൊട്ടൽ ദുരന്തം 2 മാസം പിന്നിടുന്ന സപ്തംബർ 30 ന് സംസ്ഥാന വ്യാപകമായി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാകുന്ന അതി തീവ്ര മഴയടക്കമുള്ള പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കോർപ്പറേറ്റുകൾക്കും ഒഴിഞ്ഞുമാറാനാകില്ല എന്നതാണ് മുണ്ടക്കൈ വ്യക്തമാക്കുന്നത്. പെട്ടിമുടി, കവളപ്പാറ, പുത്തുമല മുതൽ മുണ്ടക്കൈ വരെ ഇക്കാര്യം അടിവരയിടുന്നുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനോട് ഭരണകൂടം കാണിച്ച നിഷേധാത്മക നിലപാടുകളും കേരളത്തിൻ്റെ പശ്ചിമഘട്ട മേഖല വിദേശ തോട്ടം കുത്തകകളും അവരുടെ ബിനാമികളായ നാടൻ കുത്തകകളും റിസോർട്ട് മാഫിയകളും കയ്യടക്കിയതിൻ്റെയും അന്തരഫലമാണ് വയനാട് ദുരന്തം. കോർപ്പറേറ്റ് ബാന്ധവങ്ങളിലൂടെ സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികൾ പ്രഹസനമാകുന്നതിൻ്റെ തെളിവുകളാണ് പെട്ടിമുടി മുതൽ പുത്തുമല വരെ ആവർത്തിച്ചത്. ഇതു തന്നെയാണ് മുണ്ടക്കൈയിലും ഉണ്ടാകാൻ പോകുന്നതെന്നാണ് പിണറായി സർക്കാരിന്റെ പുനരധിവാസ പ്രഖ്യാപനങ്ങളും വ്യക്തമാക്കുന്നത്.
ദുരന്തത്തിന് കാരണഭൂതരായ കോർപ്പറേറ്റ് ശക്തികളുടെ തന്നെ ലാഭതാല്പര്യങ്ങൾക്കു വേണ്ടി ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നതാണ് ടൗൺഷിപ്പ് പരിപാടികളിലൂടെ പുറത്തുവരുന്നത്.
കോർപ്പറേറ്റ് മാഫിയകളെ പൂർണ്ണമായി മാറ്റി നിർത്തിക്കൊണ്ട് സർക്കാർ നിയന്ത്രണത്തിൽ ദുരിതബാധിതർ അടക്കമുള്ള പ്രാദേശിക ജനകീയ കമ്മിറ്റികളെ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസം ഉറപ്പാക്കുകയാണ് വേണ്ടത്.
അതോടൊപ്പം ജനകീയ ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വിദഗ്ധരുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ അടക്കുള്ള ദുരന്തസാദ്ധ്യതാ മേഖലകളിൽ കഴിയുന്ന ആദിവാസികൾ, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കണം. അതീവ ദുർബ്ബല പ്രദേശങ്ങളായ 13 വില്ലേജുകളിൽ 4500 കുടുംബങ്ങളാണ് ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നതായി കണക്കാക്കിയിരിക്കുന്നത്. ഇനിയുമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഈ കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് കൃഷി ചെയ്യാൻ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കാൻ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണം.
പശ്ചിമഘട്ടത്തെ തകർക്കുന്ന തുരങ്ക പാത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണം.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിൻ്റെ പശ്ചിമഘട്ട മേഖലകൾ അടക്കമുള്ള വിശാല ഭൂപ്രദേശങ്ങൾ നിയമവിരുദ്ധമായി കയ്യടക്കി കൊളളയടിക്കുന്ന വിദേശ തോട്ടം കമ്പനികളെയും അവരുടെ ബിനാമികളെയും കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കുക എന്ന അടിസ്ഥാന രാഷ്ട്രീയപരിഹാരത്തിൻ്റെ പ്രശ്നവും മുന്നോട്ടു വരുന്നത്.
ഇന്ന് മുണ്ടക്കെെ ദുരന്തമടക്കം കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായ ഈ വിഷയത്തെ അതി വിദഗ്ദ്ധമായി മറച്ചുപിടിക്കുന്ന തരത്തിലാണ് ദുരന്തവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്.
അതേസമയം, ജനകീയ വികസനത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ശാസ്ത്രീയമായ ഭൂവിനിയോഗത്തിൻ്റെയും ജനപക്ഷ രാഷ്ടീയത്തെ കേന്ദ്രവിഷയമായി മുന്നോട്ടു വെച്ചു കൊണ്ടാണ് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ഈ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായാണ്
2024 ആഗസ്ത് 27 മുതൽ വയനാട് കലക്ടറേറ്റിന് മുന്നിൽ പാർട്ടിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖാപിച്ചു കൊണ്ട് സപ്തംബർ 30 ന് വിവിധ കേന്ദ്രങ്ങളിൽ ഐക്യ ദാർഢ്യ കേമ്പയിൻ നടക്കുകയാണ്

ഏവരുടെയും എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ
കേരളം
9745338072.

27/09/2024
എറണാകുളം

You may also like

Leave a Comment