അദാനിക്ക് ഹഡ്കോ വായ്പ, പിണറായി സർക്കാർ ഗാരണ്ടിയിൽ.
സി.പി.ഐ (എം.എൽ)റെഡ് സ്റ്റാർ പ്രതിഷേധിക്കുന്നു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും അദാനിയുടെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഹഡ് കോയിൽ നിന്നും വായ്പയെടുക്കുന്ന 3600 കോടി രൂപക്ക് സർക്കാർ ഗാരൻ്റി ഉറപ്പ് നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ CPI (ML) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
മത്സ്യ തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനവും സമൂഹ്യ ജീവിതവും പരിസ്ഥിതിയും തകർക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 2015 ലാണ് കേരള സർക്കാർ അദാനിയെഏൽപ്പിക്കുന്നത്.
7525 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ അദാനി കമ്പനിയുടെ മുടക്ക് മുതൽ നാമമാത്രമാണ് ,എന്നു മാത്രമല്ല പദ്ധതി ആരംഭിച്ച് ആദ്യ 60 വർഷത്തെ ലാഭം പൂർണ്ണമായും അദാനിക്ക് സ്വന്തമായി തീരുന്ന കരാറുകളാണ് വിഴിഞ്ഞം പദ്ധതിയിൽ ഒപ്പുവെച്ചത്.
മോദി -അദാനി കൂട്ടുകെട്ടിന് പാദസേവ ചെയ്യുന്ന പിണറായി സർക്കാറിൻ്റെ യഥാർത്ഥ സ്വഭാവമാണ് ഹഡ് കോ വായ്പക്ക് ഗാരൻ്റി നൽകാനുള്ള തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി.
എറണാകുളം.
21.05.2024