To
Chief Minister of Kerala
Thiruvananthapuram.
വനഭൂമിയിൽ യൂക്കാലിപ്റ്റസ് നടുന്നതിനുള്ള ഉത്തരവ് റദ്ദാക്കണം
കേരളത്തിലെ പശ്ചിമഘട്ട കർഷകഗ്രാമങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്നും വരൾച്ചക്കും ജലക്ഷാമത്തിനും തുടർന്നുള്ള തീരാത്ത ദുരിതത്തിനും കാരണമായ യൂക്കാലിപ്റ്റസ് ,അക്കേഷ്യ തേക്ക് തുടങ്ങിയവയുടെ തോട്ടങ്ങൾ പുനരാരംഭിക്കാനുള്ള വനംവകുപ്പിൻ്റെ തീരുമാനം ഉടനടി റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കേരളത്തിലെ പരിസ്ഥിതിയെ നൂറു കൊല്ലം പിറകോട്ടു കൊണ്ടു പോകുന്ന തീരുമാനമാണിത്.
ഇതുപോലെ വിദേശ വൃക്ഷങ്ങൾ കാട്ടിൽ നടുന്നത് വിലക്കിയ 2021 ലെ കേരള വനനയത്തിൻ്റെ ലംഘനമാണ് ഈ ഉത്തരവ്. 1988 ലെ നാഷണൽ ഫോറസ്റ്റ് പോളിസിയും വനങ്ങൾ വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.
കേരളമാകെ മനുഷ്യ – വന്യജീവി സംഘർഷം യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ വനംവകുപ്പ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് മണ്ടത്തരവും ധിക്കാരപരവും ജനവിരുദ്ധവുമാണ്.
ഇത്തരം മരങ്ങൾ നട്ടുപിടിപ്പിച്ചത് വലിയ വരൾച്ച, ജലക്ഷാമം, വന്യജീവി പ്രശ്നങ്ങൾ തുടങ്ങിയ പരിസ്ഥിതി ദുരന്തങ്ങൾക്കാണ് കാരണമായത്. നമ്മുടെ സ്വാഭിവിക വനങ്ങളിലും അതോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലും സ്ഥിതിചെയ്യുന്ന അനേകം നെൽവയലുകളും ചതുപ്പുകളും, നദികളുടെ കൈവഴികളും വറ്റിപോകാൻ ഇത്തരം തോട്ടങ്ങൾ കാരണമായിട്ടുണ്ട് . ഇതിൽ യൂക്കാലിപ്റ്റസ് തോട്ടങ്ങൾനാശങ്ങൾ ഉണ്ടാക്കിയതിൽ പ്രധാന പ്രതിസ്ഥാനത്ത് നിൽക്കുന്നു. ഇത് അനുവദിച്ച വനംവകുപ്പും കുറ്റക്കാർ തന്നെയാണ്.
മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതിയായി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും കാട്ടിനുള്ളിൽ വെള്ളവും തീറ്റയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ സമിതിയും മുഖ്യമന്ത്രി നിയമിച്ച അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സമിതിയും ശുപാർശ നൽകിയതിൻ്റെ മഷിയുണങ്ങുന്നതിന് മുന്നേ ഇത്തരമൊരു തീരുമാനമെടുത്ത സർക്കാറിൻ്റെ വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള ആത്മാർഥത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കേരളം ഭരിക്കുന്ന ഭരണ കൂടം എത്രയും പെട്ടെന്ന് ഈ പരിസ്ഥിതി വിരുദ്ധ ഉത്തരവ് റദ്ദാക്കുകയും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കുകയും ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
എന്ന് വിശ്വസ്തതയോടെ,
MPKUNHIKANARAN SECRETARY
CPIMLRED STAR
STATE COMMITTEE
KERALA.
PHONE 9745338072
Mail : mpk1729@gmail.com
redstarsckerala@gmail.com