വിദേശതോട്ടം കുത്തകകളും, അവരുടെ ബിനാമികളും നിയമവിരുദ്ധമായി കയ്യടക്കി വെച്ചിട്ടുള്ള അഞ്ചേകാൽ ലക്ഷം ഏക്കർ തോട്ട ഭൂമിയും, അവർ അനധികൃതമായി കൈമാറ്റം ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുകയും ഉത്പ്പാദനപരമായി പുന:സംഘടിപ്പിക്കണമെന്നും ,മുഴുവൻ കൃഷിഭൂമിക്കും ശാസ്ത്രീയമായ ഭൂപരിധി നിർണയിക്കുക, കാർഷിക വൃത്തി മുഖ്യജീവിതോപാധിയായിട്ടുള്ള ദളിത് ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ ഭൂരഹിത കുടുംബങ്ങൾക്ക് രണ്ടേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി ഉറപ്പ് വരുത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ 2024 മെയ് 26 ന് കല്പറ്റ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ഭൂസമര സമ്മേളനം സി പി ഐ (എം എൽ ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു.
ശ്രീരാമൻ കൊയ്യോൽ , പി കൃഷ്ണമ്മാൾ, എം.പി കുഞ്ഞിക്കണാരൻ, എം.കെ ദാസൻ, വി.ഐ ബാലകൃഷ്ണൻ ടി.സി സുബ്രഹ്മണ്യൻ, എ എം സ്മിത, പി.എൻ പ്രോവിൻ്റ്, കെ.വി പ്രകാശൻ ,ഷിബു വയനാട് കെ.ജി മനോഹരൻ എന്നിവർ സംസാരിച്ചു.
ശ്രീരാമൻ കൊയ്യോൽ , പി കൃഷ്ണമ്മാൾ, എം.പി കുഞ്ഞിക്കണാരൻ, എം.കെ ദാസൻ, വി.ഐ ബാലകൃഷ്ണൻ ടി.സി സുബ്രഹ്മണ്യൻ, എ എം സ്മിത, പി.എൻ പ്രോവിൻ്റ്, കെ.വി പ്രകാശൻ ,ഷിബു വയനാട് കെ.ജി മനോഹരൻ എന്നിവർ സംസാരിച്ചു.