Home » സഖാവ് കുന്നേൽ കൃഷ്ണൻ ഓർമ്മയായി

സഖാവ് കുന്നേൽ കൃഷ്ണൻ ഓർമ്മയായി

by Jayarajan C N
ആദരാഞ്ജലികൾ.
സഖാവ് കുന്നേൽ കൃഷ്ണൻ ഓർമ്മയായി.
1960 കളുടെ അവസാന വർഷങ്ങളിൽ ജ്വലിച്ചുയർന്ന നക്സൽബാരി കർഷക സമരത്തിൻ്റെ തീഷ്ണമായ സന്ദേശമേറ്റുവാങ്ങി തിരുത്തൽ വാദത്തിനും സോഷ്യൽ ഡമോക്രസിക്കും കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ട് വളർന്നുവന്ന ഇന്ത്യയിലെ വിപ്ലവ  പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു സഖാവ് കുന്നേൽ കൃഷ്ണൻ.
മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 85 വയസ്സായിരുന്നു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിത്സയിലിരിക്കെ
യാണ് അന്ത്യം.
തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടി ക്കടുത്ത് വളാട് എത്തുന്നത്. മാനന്തവാടി ഹൈസ്കൂൾ പഠിക്കുന്ന കാലത്ത് തന്നെ അന്നത്തെ
 എസ് എഫിൽ (ആൾ ഇന്ത്യ സ്റ്റുഡൻസ് ഫഡറേഷൻ)ചേർന്ന് സഖാവ് എ വർഗിസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും 64 ലെ പിളർപ്പിന് ശേഷംമാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. ഐതിഹാസികമായ നക്സൽബാരി സമരത്തെ തുടർന്ന് 1970 ൽ സി പി ഐ (എം.എൽ) രൂപീകരിച്ചപ്പോൾ വിപ്ളവ പക്ഷത്ത് നിലയുറപ്പിച്ച സഖാവ് കുന്നേൽ കൃഷണൻ അന്ത്യംവരെ നക്സൽബാരിയുടെ രാഷ്ട്രീയ സന്ദേശം ഉയർത്തിപ്പിടിച്ചു.
 അടിയന്തരാവസ്ഥയിലും തുടർന്നും സംസ്ഥാനത്ത് നടന്ന നക്സലെറ്റ് പ്രക്ഷോഭങ്ങളിൽ സ . കുന്നേൽ കൃഷ്ണൻ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പോലീസ് സ്റ്റേഷൻ അക്രമണം മുതലുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയിൽവാസവും അനുഭവിച്ചു. വയനാട്ടിൽ നടന്ന കേണിച്ചിറ ഉൾപ്പെടെയുള്ള സമരങ്ങളിൽ  നേതൃത്വ പരമായ പങ്ക് വഹിച്ചു. രാഷ്ട്രീയ പുനസംഘടന പ്രക്രിയയെ തുടർന്ന് വയനാട്ടിൽ നടന്ന എല്ലാ ജനകീയ സമരങ്ങളിലും സജീവമായി നില കൊണ്ടു.
കനകയാണ് ഭാര്യ. അജിത് കുമാർ, അനൂപ് കുമാർ, അരുൺ കുമാർ ,അനിഷ , അനീഷ് എന്നിവർ മക്കളാണ്. സഖാവിൻ്റെ വിയോഗത്തിൽ സി.പി ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു. സഖാവിൻ്റെ കുടുംബത്തിൻ്റെ കടുത്ത ദുഖത്തിൽ പങ്കുചേരുന്നു. അന്ത്യാഭിവാദനങ്ങൾ സഖാവെ.
      സി.പി ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി                                                 സെക്രട്ടറി                                                           എം പി . കുഞ്ഞിക്കണാരൻ.
27-04-2024
എറണാകുളം.

You may also like

Leave a Comment