Home » വടകര താലൂക്കിൽ ലഹരി മാഫിയ പിടിമുറുക്കുന്നതിനെതിരെ പ്രതിഷേധിച്ചു

വടകര താലൂക്കിൽ ലഹരി മാഫിയ പിടിമുറുക്കുന്നതിനെതിരെ പ്രതിഷേധിച്ചു

by Jayarajan C N

വടകര താലൂക്കിൽ പിടിമുറിക്കിയ ലഹരി മാഫിയായെ അടിച്ചമർത്താൻ നിയമപാലകരും ബഹുജനങ്ങളും ശക്തമായി മുന്നോട്ട് വരണമെന്ന് CPI (ML) റെഡ് സ്റ്റാർ വടകര ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു .
ഞങ്ങൾ ഇതിന് മുൻപ് ചൂണ്ടിക്കാട്ടിയത് പോലെ പൊതുസമൂഹത്തിൽ വളരെ ആഴത്തിൽ വേരൂന്നിയ അരാഷ്ട്രീയ പ്രവണതകളും അതോടൊപ്പം കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ടീയ ഇടപെടലുകളും ലഹരി മാഫിയാ യുടെ വളർച്ചക്ക് ആക്കം കൂട്ടുന്നു .
അഴിയൂരിലെ സ്‌കൂൾ വിദ്യാർത്ഥിനി ലഹരി മാഫിയയുടെ ഇരയായതും കുന്നുമ്മക്കരയിലെ രണ്ട് യുവാക്കളുടെ ദാരുണാന്ത്യവും അതോടൊപ്പം ഇപ്പോൾ വടകരയിലെ ഓട്ടോ ഡ്രൈവറുടെ മരണവും വിരൽചൂണ്ടുന്നത് ലഹരി മാഫിയ എത്രമാത്രം ആഴത്തിലും പരപ്പിലുമാണ് സമൂഹത്തിലെ വിവിധ മേഖലകളിൽ വേരാഴ്ത്തിയിട്ടു ള്ളത് എന്നതാണ് ‘
– സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ലഹരി മാഫിയയെ ശക്തമായി അടിച്ചമർത്ത ണമെന്ന് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
– യോഗത്തിൽ ഏരിയാ സിക്രട്ടറി ശ്രീജിത്ത് ഒഞ്ചിയം സ്വാഗതം പറഞ്ഞു
– ഭാസ്കരൻ പിള്ളേരിക്കണ്ടി അദ്ധ്യക്ഷനായി
– ആർ കെ രമേശ് ബാബു , രാജീവൻ മയ്യന്നൂർ ‘ശിവദാസൻ ,ഗംഗൻ കണ്ണക്കര ‘മഹേഷ് സി.യം . രാജൻ കാർത്തി കപ്പള്ളി , തുടങ്ങിയവർ സംസാരിച്ചു .

You may also like