ഫാസിസ്റ്റ് ശക്തികൾക്കെതിരെ വോട്ടുചെയ്യുക.
സി. പി. ഐ (എം.എൽ) റെഡ് സ്റ്റാർ,
കേരള സംസ്ഥാന കമ്മിറ്റി.
18ാം ലോകസഭാ തെരഞ്ഞടുപ്പിൻ്റെ ഭാഗമായ രണ്ടാം ഘട്ട പോളിംഗ് കേരള മുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ
ഏപ്രിൽ 26 ന് നടക്കുകയാണ്. രാജ്യത്തിൻ്റെ ഭാവിയിൽ വിധി നിർണ്ണായകമായ ഈ തെരഞ്ഞടുപ്പ് ഫാസിസ്റ്റു ശക്തികളെ അധികാര കേന്ദ്രങ്ങളിൽ നിന്നു പുറന്തള്ളുന്നതിനു വേണ്ടി
ആയിരിക്കണം.
ഏറ്റവും ഒടുവിലായി തെരഞ്ഞടുപ്പ് ചട്ടങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ട് ,പ്രധാനമന്ത്രി മോഡി രാജസ്ഥാനിൽ നടത്തിയ തെരഞ്ഞടുപ്പ് പ്രസംഗം രാജ്യത്തിലെ മുസ്ലിം ജന സാമാന്യത്തെ രാജ്യത്തിൻ്റെ ശത്രുക്കളാക്കി മുദ്രകുത്തുന്നതിനും അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ട്രിക്കുന്നതിനും വേണ്ടിയുള്ള ഫാസിസ്റ്റ് പ്രചാര വേലയുടെ ഭാഗമായി മാത്രമെ കാണാനാകൂ.
ഹിന്ദു ജനവിഭാഗങ്ങളിൽ മുസ്ലിം വിരോധം ആളി കത്തിച്ച് അതുവഴി ഹിന്ദു വോട്ടുകൾ സമാഹരിക്കുക എന്നതാണ് മോഡി ലക്ഷ്യം വെക്കുന്നത്.
കേവലം പാർലമെൻ്റിൽ കുറച്ചു സീറ്റുകൾ വർദ്ധിപ്പിക്കുന്നതിൽ ഉപരി ഇത്തരം ഫാസിസ്റ്റ് പ്രചാരവേലകൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത വിധം വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും രാജ്യത്തെ തന്നെ അപകടത്തിലേക്കു നയിക്കുകയും ചെയ്യും.
പത്തു വർഷക്കാലത്തെ മോഡീ ഭരണം രാജ്യത്ത് വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുക മാത്രമല്ല ,ജനങ്ങളെ പ്രത്യേകിച്ചും ന്യൂനപക്ഷ മത വിഭാഗങ്ങളെ, ദലിത് – ആദിവാസി ജനവിഭാഗങ്ങളെ സ്ത്രീകളെ, കർഷകരെ തൊഴിലാളികളെ മർദ്ദിച്ചൊതുക്കാനും കൊള്ളചെയ്യാനും ഉള്ള ബോധപൂർവ്വമായ നീക്കമാണു നടത്തിയത്. കോർപ്പറേറ്റ് ശക്തികൾക്ക് രാജ്യത്തേയും ജനങ്ങളെയും കൊള്ളയടിക്കാൻ വാതിൽ മലർക്കെതുറന്നിടുക
യായിരുന്നു മോഡി ഭരണത്തിൻ കീഴിൽ .
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ദലിത് ആദിവാസി ജനവിഭാഗങ്ങളും , സ്ത്രീകളും തൊഴിലാളി – കർഷക മർദ്ദിത ജനകോടികളുടെയും അതിജീവനത്തിനും വിമോചനത്തിനും ഊന്നൽ നൽകി കൊണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടും, എല്ലാ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുമായി സഹകരിച്ചും ആർഎസ്എസ് /ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം പാർട്ടി ഉയർത്തുന്നത്.
ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാതെ തന്നെയാണ് പാർട്ടി ഈ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് വിപുലമായ രാഷ്ട്രീയ കാമ്പെയിൻ നടത്തി കൊണ്ടിരിക്കുന്നത്.
BJP യേയും സഖ്യശക്തികളെയും പരാജയപ്പെടുത്താൻ കഴിയുന്ന വിധത്തിൽ വോട്ടവകാശത്തെ വിനിയോഗിക്കണമെന്ന് മുഴുവൻ വോട്ടറന്മാരോടും പാർട്ടി അഭ്യർത്ഥിക്കുകയാണ്.
എന്നാൽ പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കാനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ പ്രചാരകരായി മാറാനോ CPIML റെഡ് സ്റ്റാർ തയ്യാറല്ല.
ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫാസിസ്റ്റ് ഭീഷണിയുടെ ആഴം മനസ്സിലാക്കാൻ ഇപ്പൊഴും വിസമ്മതിക്കുന്ന ശക്തികൾ പരസ്പരം ഏറ്റുമുട്ടി ആത്യന്തികമായി ഫാസിസ്റ്റുക കൾക്ക് സഹായകരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്.
ഇതിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് കേരളത്തിൽ കാണുന്നത്.
ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിജയ സാധ്യതയുള്ള സ്ഥാനാത്ഥികൾക്ക് മുന്നണി നോക്കാതെ വോട്ടുചെയ്യുക എന്നതാണ് ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത്. ഫാസിസ്റ്റ് ഹിന്ദുത്വശക്തികളുടെയും അവരുടെ കൂട്ടാളികളുടെയും എല്ലാ തലങ്ങളിലുമുള്ള കള്ള പ്രചാരവേലകൾക്കും പ്രലോഭനങ്ങൾക്കു മെതിരെ ജാഗ്രത പുലർത്തുക.
നിങ്ങളുടെ വിലയേറിയ വോട്ടവകാശം ഫാസിസ്റ്റുകള അധികാരത്തിൽ നിന്നും പുറംതള്ളുന്നതിന് വേണ്ടി നിർഭയം വിനിയോഗിക്കുക.
സംസ്ഥാന കമ്മിറ്റി ,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി’