റോമൻ കത്തോലിക്കാ സഭ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്
അപലപനീയം – കൾച്ചറൽ ഫോറം
ഒരു ജനപ്രിയ കലാരൂപം എന്നതിലുപരി കെട്ടുകഥകളുടേയും ഊഹാപോഹങ്ങളു ടേയും മാത്രം പിൻബലത്തിൽ ഒട്ടും വസ്തുതാ പരമല്ലാത്ത ലൗ ജിഹാദടക്കമുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ച് കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളെ ശത്രുപക്ഷത്തു നിർത്താനും ഹിന്ദുത്വ ധ്രുവീകരണം ലക്ഷ്യം വെച്ചും നിർമ്മിക്കപ്പെട്ട “കേരള സ്റ്റോറി ” എന്ന സംഘപരിവാർ സിനിമ കത്തോലിക്കാസഭയുടെ കീഴിലുള്ള ഇടുക്കി രൂപത അവരുടെ സഭാ സദസ്സുകളിൽ പ്രദർശിപ്പിച്ച നടപടി അങ്ങേയറ്റം നിന്ദ്യവും അപലപനീയയുമാണ്. ചരിത്രത്തിൽ
എക്കാലത്തും ഫാസിസ്റ്റുകളോട് കൂറു പുലർത്തിപ്പോന്ന കത്തോലിക്കാസഭ യഹൂദ വിരുദ്ധതയുടെ പേരിൽ ഫാസിസ്റ്റ് ഹിറ്റ്ലറുമായി അവിശുദ്ധ സഖ്യത്തിലായിരുന്നു എന്നത് ചരിത്രമാണ്.
ഹിന്ദുത്വ നവ ഫാസിസം ഇന്ത്യാ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൃസ്ത്യൻ സമൂഹത്തെ വലിയ തോതിൽ അക്രമിക്കുകയും ആരാധനാലയങ്ങൾ തകർക്കപ്പെട്ടതിൻ്റെയും (മണിപ്പൂരിലടക്കം ) അനുഭവങ്ങളുണ്ടായിട്ടും ഇ സ്ളാമോഫോബിയ തലക്ക് പിടിച്ച കൃസ്ത്യൻ പൗരോഹിത്യം ഹിന്ദുത്വ ഫാസിസത്തിൻ്റെ കർസേവകരായിക്കൊണ്ട് സഭയുടെ വിദ്യാർത്ഥി കൾക്കും, യുവ തലമുറയ്ക്കും പ്രദർശിപ്പിക്കുന്നത് അവരെ ഹിന്ദുത്വ ഫാസിസത്തിൻ്റെ കുഞ്ഞാടുകളായി മാറ്റിത്തീർക്കുന്നതിനേ ഉപകരിക്കൂ.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇത്തരം ഒരു സിനിമ പ്രദർശിപ്പിക്കാൻ RSS ൻ്റെ ബുദ്ധികേന്ദ്രങ്ങൾ? കൊണ്ടു പിടിച്ച് ശ്രമിക്കുന്നത് സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും പടർത്തി വോട്ടു സമാഹരണം ലക്ഷ്യം വെച്ചാണ് എന്ന് മനസ്സിലാവും.
അതുകൊണ്ട് കത്തോലിക്ക സഭാ നടപടിയിൽ മുഴുവൻ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് കൾച്ചറൽ ഫോറം അഭ്യർത്ഥിക്കുന്നു.
വേണുഗോപാലൻ കുനിയിൽ,
സെക്രട്ടറി
വി.ഏ.ബാലകൃഷ്ണൻ, ചെയർമാൻ
കൾച്ചറൽ ഫോറം കേരള
9249123786