സാംസ്കാരിക പ്രവർത്തകനുമായിരുന്ന
യു. കലാനാഥൻ മാസ്റ്ററുടെ നിര്യാണത്തിൽ കൾച്ചറൽ ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദീർഘകാലം കേരള യുക്തിവാദി സംഘം രക്ഷാധികാരി,സംസ്ഥാ പ്രസിഡണ്ട്,സംസ്ഥാന ജനറൽ സെക്രട്ടറി,എ.ടി കോവൂർ ട്രസ്റ്റ് ചെയർമാൻ, യുക്തിരേഖ ചീഫ് എഡിറ്റർ,FIRA അഖിലേന്ത്യ പ്രസിഡണ്ട്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കേരളയുക്തിവാദി സംഘം സംസ്ഥാന കമ്മറ്റിയംഗമായിരിക്കെയാണ് അന്ത്യം.
കേരളത്തിൽ എല്ലാവിധ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് രാഷ്ട്രീയ തടവുകാരെ കാലാവധി കഴിഞ്ഞിട്ടും വിട്ടയക്കാത്ത സർക്കാർ സമീപനത്തിനെതിരെ 1980 കളിൽ സി.പി.ഐ(എം എൽ) പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പ്രസ്ഥാനം രൂപം കൊണ്ട സമയത്ത്,കേരളത്തിലെ ജനാധിപത്യ ശക്തികൾ മുഴുവൻ അണിനിരന്ന ആ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ കലാനാഥൻ മാസ്റ്റർ ഉണ്ടായിരുന്നു..
മതേതര മൂല്യങ്ങളിൽ ഉള്ള അടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ അടിത്തറ..
2014ൽ കോഴിക്കോട് നടന്ന സോമയാഗത്തിനെതിരായി മുതലക്കുളത്ത് കൾച്ചറൽ ഫോറം സംഘടിപ്പിച്ച സാംസ്കാരിക ജനകീയ പ്രതിരോധത്തിൻ്റെ ചെയർമാനുമായിരുന്നു അദ്ദേഹം.
യു. കലാനാഥൻ മാസ്റ്ററുടെ നിര്യാണത്തിൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.
വി.എ ബാലകൃഷ്ണൻ
ചെയർമാൻ
വേണുഗോപാലൻ കുനിയിൽ,
കൺവീനർ
കൾച്ചറൽ ഫോറം കേരളം
9446955309 – 9249123786
7/3/2024