Home » ഹിന്ദുത്വ നവ ഫാസിസത്തിനെതിരായ രാഷ്ട്രീയ സമരത്തിൻ ഒന്നിച്ച് നിന്നു പോരാടുക – എം പി കുഞ്ഞിക്കണാരൻ

ഹിന്ദുത്വ നവ ഫാസിസത്തിനെതിരായ രാഷ്ട്രീയ സമരത്തിൻ ഒന്നിച്ച് നിന്നു പോരാടുക – എം പി കുഞ്ഞിക്കണാരൻ

by Jayarajan C N
ഹിന്ദുത്വ നവ ഫാസിസത്തിനെതിരായ രാഷ്ട്രീയ സമരത്തിൻ ഒന്നിച്ച് നിന്നു പോരാടുക
എം .പി കുഞ്ഞിക്കണാരൻ
നമ്മുടെ രാജ്യം നേരിടുന്ന അതീവ ഗുരുതരമായ ഫാസിസ്റ്റ് ഭീഷണിയെ  ചെറുത്തു തോല്പിക്കുന്നതിന് പുരോഗമന – ജനാധിപത്യ ശക്തികൾ
ശരിയായ പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നുകൊണ്ട് സമരരംഗത്തിറങ്ങേണ്ട സമയമാണിതെന്ന് സി.പി ഐ (എം എൽ ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥാ രക്തസാക്ഷി പി.രാജൻ ദിനത്തിൽ കക്കയം രക്തസാക്ഷി സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ നാളുകളെ ഓർമിപ്പിക്കുന്ന അടിയന്തിരാവസ്ഥയുടെ നാളുകളിൽ ഫാസിസത്തിനെതിരായി   സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി  വീറോടെ പൊരുതി മരിച്ച രാഷ്ട്രീയ ചരിത്രത്തെ വീണ്ടെടുക്കുകയാണ് സ: പി.രാജൻ്റെ രക്തസാക്ഷിത്വ ദിനമായ മാർച്ച് 2.
നാട് ഭരിച്ചു കൊണ്ടിരിക്കുന്ന RSS അതിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനു തയ്യാറെടുക്കുമ്പോൾ അതിനെ ചെറുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് നമ്മുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
CPI ML Red star
റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി എ.എം അഖിൽ കുമാർ അധ്യക്ഷത വഹിച്ചു.
വി.എ ബാലകൃഷ്ണൻ . വേണുഗോപാലൻ കുനിയിൽ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് ഒഞ്ചിയം, എം.എൻ രവി ,എടോനിചന്ദ്രൻ ,കെ .പിസുനിൽകുമാർ എന്നിവർ  പി.കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
എ എം അഖിൽ കുമാർ
ജില്ലാ സെക്രട്ടറി
സി.പി. ഐ (എം എൽ )
റെഡ് സ്റ്റാർ
കോഴിക്കോട്
ഫോൺ 75930 29016

You may also like

Leave a Comment